ഭര്‍ത്താവുമായി വഴക്കിട്ട് ഭാര്യ ആത്മഹത്യ ചെയ്തു... മരണവിവരമറിഞ്ഞ് ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു

ഭര്‍ത്താവുമായി വഴക്കിട്ട് ഭാര്യ ആത്മഹത്യ ചെയ്തു... മരണവിവരമറിഞ്ഞ് ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മരിച്ചു. മാവേലിക്കര ഇറവങ്കര തടാലില്‍ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്.
കുടുംബ വഴക്കാണ് ഇരുവരും ജീവനൊടുക്കാന്‍ കാരണം. ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് സംഭവം നടന്നത്. ടൈല്‍സ് പണിക്കാരനായിരുന്ന സന്തോഷിന്റെ അമിത മദ്യപാനത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവം നടന്ന ദിവസം ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്ന് ഷീബ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ കെട്ടറുത്ത് ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആശൂപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha























