Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

'ഞങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നു'' ;പ്രിയപ്പെട്ട യൂട്യൂബേർസിന്റെ അറസ്റ്റും ലൈവിലുള്ള പൊട്ടിക്കരച്ചിലും; മോട്ടോർവാഹനവകുപ്പിനെതിരെ സോഷ്യൽ മീഡിയ ഉറഞ്ഞു തുള്ളിയ നിമിഷങ്ങൾ; അത്യന്തം നാടകീയമായ സംഭവവികാസങ്ങളിൽ അമ്പരന്ന് കേരളം; പൂജ്യത്തിൽ നിന്നും കോടികളിലേക്ക് കുതിച്ച ഇ ബുൾ ജെറ്റിന്റെ കഥ

10 AUGUST 2021 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

അത്യന്തം നാടകീയമായ സംഭവവികാസങ്ങൾ.... തങ്ങളുടെ പ്രിയപ്പെട്ട യൂട്യൂബേർസിന്റെ അറസ്റ്റും ലൈവിൽ ഉള്ള പൊട്ടിക്കരച്ചിലും... താങ്ങാനാകാതെ ആരാധകർ.... മോട്ടോർവാഹനവകുപ്പിനെതിരെ ഉറഞ്ഞു തുള്ളി സോഷ്യൽ മീഡിയ.കേരളം ഒരൊറ്റ ദിവസംകൊണ്ട് സാക്ഷിയായ സംഭവവികാസങ്ങൾ ആയിരുന്നു ഇതൊക്കെ.... ഇതിനും മാത്രം പുകിലുകൾ ഉണ്ടാകാൻ മാത്രം എന്താണ് സംഭവിച്ചത്? ആർക്കാണ് സംഭവിച്ചത്.... ഈ വിഷയങ്ങൾ വിശദമായി തന്നെ ഒന്ന് പരിശോധിക്കാം ....

കേരളത്തിലെ പ്രമുഖ വ്‌ളോഗർമാരായ ഇബുൾജറ്റ് സഹോദരന്മാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

അൾട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘർഷങ്ങളും നാടകീയമായ സംഭവവികാസങ്ങളും നടന്നത് .

വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായിലൂടെ പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമായി.

വാക്ക് തർക്കത്തിനിടയിൽ ഇവർ ലൈവ് വിഡിയോയും ചെയ്തു... വിഡിയോക്കിടയിൽ ഇവർ പൊട്ടിക്കരയാൻ തുടങ്ങിയതോടെ ആ‍ർടിഒ ഉദ്യോഗസ്ഥർ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസെത്തി ഇവരെ ടൗൺ സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇ-ബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വാഹനത്തിന്റെ പെർമിറ്റ് തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി രണ്ടാം തവണയാണ് വാഹനം കസ്റ്റഡിയിലെടുക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യം.. ഇനി കുറച്ച് പിന്നോട്ട് പോകാം... ആരാണ് ഈ സഹോദരൻമാർ... ഇവരെ അറസ്റ്റ് ചെയ്തപ്പോൾ ഒരു കൂട്ടം ആൾക്കാർ എന്തിന് പ്രശ്നമുണ്ടാക്കി? അത്രയേറെ സ്വാധീനമാണോ ഇവർക്ക് സമൂഹത്തിൽ ഉള്ളത്? എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം....

കോവിഡ് വ്യാപനത്തിന്റെ അനന്തരഫലമായി പലരും ലോക്ഡൗൺ കാരണം വീടുകളിലായിരുന്നു. ആൻഡ്രോയ്ഡ് ഫോണുകൾ ഉള്ള പലർക്കും കൊവിഡ് കാലം ഒരിക്കലും ബോറടിയായി തോന്നിയില്ല. അതിനു കാരണം മലയാളത്തിലെ പ്രമുഖ യൂട്യൂബേർസ് ആണ്.

തങ്ങളുടെ കഴിവുകളും ദിനചര്യകളും ലോകത്തിനു മുന്നിലേക്ക് കാണിക്കാനുള്ള ഒരു ഉപാധിയായി യൂട്യൂബ് ചാനലുകൾ മാറി. കാഴ്‌ച്ചക്കാരുടെ എണ്ണത്തിനനുസരിച്ച് വരുമാനം കൂടിയാകുന്നതോടെ യുട്യൂബ് ചാനലുകളുടെ എണ്ണവും കുമിളകൾ പോലെ പൊന്തിവന്നു. മലയാള യൂട്യൂബേർസിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ചാനൽ ആണ് ഈ ബുൾ ജെറ്റ്. ഇവർ ചെയ്യുന്ന യാത്രകൾ കാഴ്ച്ചക്കാരിലേക്ക് അവതരിപ്പിക്കുകയാണ് കണ്ണൂർ സ്വദേശികളായ രണ്ടു സഹോദരങ്ങൾ.

എബിൻ ലിബിൻ എന്നീ സഹോദരങ്ങളാണ് യാത്രകൾ ചെയ്ത ശേഷം ആ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇ ബുൾ ജെറ്റ് എന്ന പേരും ചാനലും പെട്ടന്ന് തന്നെ ആൾക്കാർക്ക് ഇഷ്ടമായി. വാൻലൈഫ് എന്ന ആശയം മുൻ നിർത്തിയായിരുന്നു സഹോദരങ്ങൾ ചാനൽ ആരംഭിച്ചത് തന്നെ. വീട്ടിന്റെ ആധാരം പണയം വച്ചാണ് യാത്ര ഇവർ തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആ ബാധ്യതകളൊക്കെയും ഈ സഹോദരങ്ങൾ തീർക്കുകയും പഴയ സ്ഥിതിയിലേക്ക് എത്തുകയും ചെയ്തു.

ഇന്ത്യ മുഴുവൻ ചുറ്റി കണ്ട ഈ സഹോദരങ്ങൾ അവർ കണ്ട കാഴ്ചകൾ രസകരമായ അവതരണത്തിലുടെ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ ആ സ്ഥലങ്ങളിൽ നാമും ഉണ്ടെന്ന തോന്നലാണ് ഉണ്ടാവുക. വാനിലായിരുന്നു ഇവരുടെ യാത്ര തുടങ്ങിയത്. എന്നാൽ തലവര മാറിയതോടെ ഇവർ വാനിനെ രൂപമാറ്റം വരുത്തി കാരവാനാക്കി മാറ്റി.രണ്ട് പേർക്ക് സൗകര്യമായി കിടന്നുറങ്ങാനുള്ള സൗകര്യം, അടുക്കള, ബാത്ത് റും തുടങ്ങി എല്ലാ സൗകര്യങ്ങളുമായാണ് ഇവർ വാഹനത്തെ മാറ്റിയത്.

കോവിഡ് കാലം എല്ലാർക്കും കഷ്ടപ്പാടുകളും ദുരിതങ്ങളും നൽകിയപ്പോൾ ഈ സഹോദരങ്ങൾക്ക് ഉണ്ടായത് നല്ലകാര്യങ്ങളാണെന്നാണ് ഇവർ തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വാഹനത്തിൽ തന്നെ കിടന്നുറങ്ങി ശി
ശീലിച്ചതുകൊണ്ട് നാട്ടിലെത്തിയാൽപ്പോലും വാഹനത്തിൽ തന്നെയാണ് കിടന്നുറങ്ങുന്നതെന്നും അല്ലാത്തൊരു രീതി പറ്റില്ലെന്നും ഇവർ പറയുന്നു.അച്ഛനെയും അമ്മയെയും വഴിയരികിൽ നിന്നാണ് കാണുന്നതെന്നുമൊക്കെ ഇവർ എല്ലാവരോടും പറഞ്ഞിരുന്നു.

സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വിഷയം കൂടി ഇവർ സമൂഹത്തിനു മുന്നിലേക്ക് തുറന്നു കാട്ടിയിരുന്നു.ഇവർ കൂടുതൽ ശ്രദ്ധനേടിയ സംഭവം ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയപ്പോയ സ്വകാര്യബസ്സുകളുടെ ദുരവസ്ഥ തങ്ങളുടെ വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചപ്പോഴാണ്. ലോക്ക് ഡൗൺ മൂലം നാട്ടിൽ വരാൻ പറ്റാതെ 'അകപ്പെട്ടു കിടക്കുന്ന ' നിരവധി ടൂറിസ്റ്റ് ബസുകളും, ജീവിതം പ്രതിസന്ധിയിലായ ഡ്രൈവർമാരുടെയും കഥ കേരളം അറിഞ്ഞത് ഈ സഹോദരങ്ങളിലൂടെയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വേണ്ടി ഒഡീഷ പോലെ സ്ഥലങ്ങളിൽ എത്തി ഏജൻസികളുടെ ചതിയിൽ പെട്ട് കിടക്കുന്ന ഡ്രൈവർമാരുടെ ദുരവസ്ഥയും, ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിൽ എത്തിക്കുന്ന വൻകിട ലോബികളുടെ കള്ളക്കളികളും ഈ സഹോദരങ്ങൾ വെളിച്ചത്തേക്ക് കൊണ്ടുവന്നിരുന്നു.

ഇതിനിടയിൽ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് വരാൻ പോയ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. അപ്പോൾ മാത്രം ആയിരുന്നു ഇവർ പറഞ്ഞ കാര്യങ്ങൾ കുറച്ചെങ്കിലും ചർച്ച ചെയ്യപ്പെട്ടത്. വ്‌ലോഗർ എന്ന രീതിയിൽ നിന്ന് മാറി സാമൂഹിക പ്രതിബന്ധതയുള്ള ചെറുപ്പക്കാർ എന്ന നിലയിലേയ്ക്ക് വളരുകയായിരുന്നു എബിനും, ലിബിനും. അസമിലെ കാഴ്‌ച്ചകൾ ആദ്യ വീഡിയോയിലൂടെ പുറത്ത് വിട്ടപ്പോൾ പരിഗണിക്കാതിരുന്ന അധികൃതർ പോലും വിഷയത്തെ അതീവ ഗൗരവത്തോടെ കണ്ടതും ആ വിഷയത്തിൽ അവർ തുടർച്ചയായി വീഡിയോകൾ ചെയ്തതും സോഷ്യൽ മീഡിയ കണ്ടതാണ്.


തുടർന്ന് വാനിൽ നിന്ന് കാരവാനിലേക്ക് മാറിയതോടെ ഇവരുടെ വരുമാനത്തെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിക്കാൻ തുടങ്ങി. ഇവരുടെ വരുമാനത്തെപ്പറ്റി ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. എന്നാൽ സ്വന്തം ചാനലിൽ കൂടി തന്നെ മറുപടിയുമായി സഹോദരങ്ങളെത്തി.ഒരു മാസം യൂട്യൂബിൽ നിന്ന് കിട്ടുന്നത് മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെയാണ് എന്ന ഞെട്ടിക്കുന്ന സത്യം അവർ വീഡിയോയിലൂടെ തുറന്നടിച്ചു. വ്യൂസ് 1 മില്യൺ ഒക്കെ കടന്നാൽ വരുമാനം ഇതിലും ഉയരുമെന്നും അവർ പറഞ്ഞു . 5 ലക്ഷത്തിലുമധികം വരുമാനം ലഭിച്ചിട്ടുണ്ടെന്നും ഈ സഹോദരങ്ങൾ വെളിപ്പെടുത്തി. ചില മാസങ്ങളിൽ തീരെ കുറവ് തുക ലഭിച്ച സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും എബിനും ലിബിനും വെളിപ്പെടുത്തിയ സാഹചര്യമുണ്ടായിരുന്നു.

നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ അത്രയും വലിയ തുകയൊന്നും പലപ്പോഴും കിട്ടണമെന്നില്ല . ഇവർക്ക് ഒരു യാത്രയ്ക്ക് വേണ്ടി തന്നെ ഏകദേശം രണ്ട് ലക്ഷം രൂപ വണ്ടിക്ക് തന്നെ ആവശ്യം ആയിട്ട് വരും. ഒരു ദിവസം 4800 രൂപ വരെ പെട്രോളിന് നൽകേണ്ടി വരുമെന്നും അവർ പറഞ്ഞു. ഒരു വീഡിയോ നിർമ്മിക്കുന്നതിന് ശരാശരി പതിനായിരം രൂപ വരെയാണ് ചെലവെന്നും ഇവർ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
അങ്ങനെ ഈ സഹോദരങ്ങൾ ഉന്നതങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കവെയാണ്
വാഹനം രൂപമാറ്റം വരുത്തിയതിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിരിക്കുന്നത്.വാഹനം കാരവാനിലേക്ക് മാറിയപ്പോൾ നികുതിയുൾപ്പടെ അടിച്ചില്ല എന്ന ആരോപണവും ഇവർക്കെതിരെ ഉയരുന്നുണ്ട്.ചില ദിവസങ്ങൾക്ക് മുന്നേ വീഡിയോയിലൂടെ പ്രിയപ്പെട്ട ഇ ബുൾ ജെറ്റിനെ ഉപേക്ഷിക്കുകയാണെന്ന സൂചനകളും ഈ സഹോദരങ്ങൾ നൽകിയിരുന്നു.


‌ ഇനി എന്തുകൊണ്ട് ഈ വിഷയത്തിൽ സോഷ്യൽ മീഡിയ കലി തുള്ളുന്നു എന്നുകൂടെ പരിശോധിക്കാം. പോലീസ് അവരെ അറസ്റ്റ് ചെയ്ത രീതി അത്രമേൽ നീചമായിരുന്നു. പീഡന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുമ്പോൾ കാണിക്കുന്ന മര്യാദ പോലും അവരോട് കാണിച്ചില്ല എന്നത് വീഡിയോയിലൂടെ വ്യക്തം. വളരെ പെട്ടെന്ന് തന്നെ ഈ വിഷയം സോഷ്യൽ മീഡിയയിൽ കത്തി പടരുകയുണ്ടായി.

മോട്ടോർ വാഹന വകുപ്പിനും പോലീസിനുമെതിരെ ഇവരുടെ പ്രതിഷേധം ശക്തമാകുകയാണ്. കൊച്ചുകുട്ടികളെ പീഡിപ്പിച്ചവൻമാരെ പോലും പോലീസ് കാവലിൽ വളരെ ഭദ്രമായി കൊണ്ടുപോകുന്ന കാഴ്ചകൾ നാം കണ്ടിട്ടുണ്ട്. ആ ഒരു പരിഗണന പോലും ഇവർക്ക് നൽകാതെ ഇവർക്കെതിരെ മോശമായ നടപടിയായിരുന്നു മോട്ടോർവാഹനവകുപ്പ് സ്വീകരിച്ചത് എന്നത് വ്യക്തം. ഇവരുടെ ആരാധകർക്കും അത് താങ്ങാൻ സാധിച്ചില്ല.

ഇ-ബുൾജെറ്റിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തുടർച്ചയായാണ് കണ്ണൂർ ആർടിഒ ഓഫീസിൽ ഉണ്ടായ പ്രശ്‌നങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചത് .

വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും ഈടാക്കുമെന്നാണ് കണ്ണൂർ ആർ.ടി.ഒഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഈ പണം അടക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു .

പക്ഷേ ആർ.ടി.ഓഫീസിലെത്തിയ ഇ-ബുൾജെറ്റ് നടത്തിപ്പുകാരായ എബിലും ലിബിനും വളരെ വൈകാരികമായി പ്രതികരിച്ചതോടെ സംഭവങ്ങൾ വേറെ തരത്തിലേക്ക് നീങ്ങുകയായിരുന്നു. ഇവർ ആർടിഒ ഓഫീസിൽ എത്തിയത് അറിഞ്ഞതോടെ ഇവരുടെ ചാനൽ ഫോളോ ചെയ്യുന്ന നിരവധി ആൾക്കാരും അവിടെ എത്തി. യുവാക്കൾ വൈകാരികമായി പ്രതികരിച്ചതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നീങ്ങിയത് എന്നതും യാഥാർഥ്യമാണ്.

സർക്കാർ ഓഫീസിൽ അനധികൃതമായി പ്രവേശിച്ചു, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചേർത്ത് പൊലീസിൽ പരാതി നൽകുമെന്നും വാഹനം പൊലീസിന് കൈമാറുമെന്നും കണ്ണൂർ എം വിഐ. പത്മലാൽ വ്യക്തമാക്കിയതോടെ സംഭവങ്ങൾ വേറെ തലത്തിലേക്ക് നീങ്ങുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.

മാസ്‌ക്ക് ധരിക്കാതെയാണ് ഇവർ ഓഫീസിലേക്ക് എത്തിയത്. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുക എന്ന കർത്തവ്യം മോട്ടോർ വാഹന വകുപ്പിനുണ്ട് . എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വരുന്ന കമന്റുകൾ നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാണിക്കുകയുണ്ടായി.

അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം എം വിഡി. ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുൾജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. കാരവാൻ നിർമ്മാണത്തിന് അവകാശമുള്ള ഓജസിൽ നിന്നാണ് അൾട്രോഷൻ ജോലികൾ ചെയ്തത് എന്നാണ് ഇരുവരും ചൂണ്ടിക്കാണിക്കുന്നത് .

പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുക്കുകയായിരുന്നു യുവാക്കൾ ഈ വീഡിയോയിലൂടെ ജനങ്ങളോട് വിളിച്ചു പറയുന്നു

നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്ന ആരോപണമാണ് എം വിഡി ചൂണ്ടിക്കാണിക്കുന്നത്. ആർസി ബുക്കിൽ വെള്ള നിറം എന്നു രേഖപ്പെടുത്തിയ വാഹനം കുറപ്പാക്കി മാറ്റി. ഓജസിൽ നിന്നും നിയമവിധേയമായാണ് മാറ്റങ്ങൾ വരുത്തിയത് എങ്കിലും മറ്റെവിടെ നിന്നോ ആണ് കറുപ്പാക്കി മാറ്റിയത് എന്ന ആരോപണം ഇവർക്കെതിരെ ഉയർത്തിയിരിക്കുന്നു.

മാത്രമല്ല, നിയമാനുസൃതമായിട്ടല്ലായിരുന്നു പരസ്യം പതിപ്പിച്ചത് . നിശ്ചിത തുക അടച്ചു പരസ്യം ചെയ്യാമെങ്കിലും ചെയ്തില്ല. ഇത് കൂടാതെ ബ്ലാക് സൺ ഫിലിം ഒട്ടിച്ചുവെന്നും എംവിഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. വണ്ടി ശനിയാഴ്‌ച്ച വിട്ടുകൊടുത്തത് വാഹനം സൂക്ഷിക്കാൻ വേണ്ടത്ര സൗകര്യം ഇല്ലാത്തതു കൊണ്ടായിരുന്നു.

തിങ്കളാഴ്‌ച്ച എത്തി നികുതി അടക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച യുവാക്കൾ ആൾക്കാരുമായി എത്തുകയായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുകയുണ്ടായി. ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഏതായാലും കേരളത്തെ പിടിച്ചുകുലുക്കിയ സംഭവം തന്നെയായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (4 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (10 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (14 minutes ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (16 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (39 minutes ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (4 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (5 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (5 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (5 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (5 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (5 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (6 hours ago)

Malayali Vartha Recommends