ക്രൂര മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു.... സ്‌കൂള്‍ ബസ് പരിശോധിക്കാന്‍ പോകവേ ഗ്രൗണ്ടില്‍ വെച്ചാണ് മാരകായുധങ്ങളുമായി മൂന്നംഗ സംഘം മര്‍ദിച്ചത്, വാക്കു തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചെന്ന് സൂചന

ക്രൂര മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു.... സ്‌കൂള്‍ ബസ് പരിശോധിക്കാന്‍ പോകവേ ഗ്രൗണ്ടില്‍ വെച്ചാണ് മാരകായുധങ്ങളുമായി മൂന്നംഗ സംഘം മര്‍ദിച്ചത്, വാക്കു തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചെന്ന് സൂചന.
അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഓടത്തില്‍പീടികയിലെ മഠത്തില്‍ ഷിജുവാണ് (36) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് സ്‌കൂള്‍ ബസ് പരിശോധിക്കാന്‍ പോയപ്പോഴാണ് ഗ്രൗണ്ടില്‍ െവച്ച് മാരകായുധങ്ങളുമായി മൂന്നംഗ സംഘം മര്‍ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഓടത്തില്‍ പീടികയിലെ അനൂപ് (42), ഷാജി (41), പ്രജിത്ത് (31) എന്നിവര്‍ റിമാന്‍ഡിലാണുള്ളത്. മര്‍ദനമേറ്റയുടന്‍ ഷിജുവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രണ്ട് ദിവസം കഴിഞ്ഞും സ്ഥിതി ഗുരുതരമായി തുടര്‍ന്നതോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ സര്‍ജറിക്ക് വിധേയമാക്കിയെങ്കിലും നില അതിഗുരുതരമായി തുടരുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ച ഒന്നരയോടെ മരിച്ചു. മൃതദേഹം ചക്കരക്കല്ല് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഒരു മണിക്ക് ഓടത്തില്‍പീടികയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ച രണ്ടിന് പയ്യാമ്ബലത്ത് സംസ്‌കരിക്കും.
https://www.facebook.com/Malayalivartha























