Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മൂന്ന് മാസത്തിനകം സംസ്ഥാനത്ത് അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന 96 ബിവറേജസ് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കണം ; മദ്യം വാങ്ങാൻ വരുന്നവർക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ല ; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

11 AUGUST 2021 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഈ മനോഭാവം ഒട്ടും ശരിയല്ല... സർക്കാരിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി... പൂട്ടിക്കെട്ടാൻ ഉത്തരവും...മൂന്ന് മാസത്തിനകം സംസ്ഥാനത്ത് അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന 96 ബിവറേജസ് ഔട്ട്ലെറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

മദ്യം വാങ്ങാൻ വരുന്നവർക്ക് കോവിഡ് വന്നോട്ടെയെന്ന സ്ഥിതി പാടില്ല എന്നതിൽ തന്ത്രപ്രധാനമായ നിരീക്ഷണം കോടതി നടത്തിയിരിക്കുന്നു.കന്നുകാലി തൊഴുത്തിലേക്ക് പോകുന്ന അവസ്ഥയാണ് ബിവറേജസ് ഔട്ട്ലെറ്റുകളിലുള്ളതെന്ന് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പുതിയ വിമർശനം കൂടെ ഉന്നയിച്ചിരിക്കുന്നത്. മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെങ്കിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുണ്ടായി.

മദ്യശാലകളിൽ വിൽക്കാനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ട് വേണം സർക്കാർ വില്പനയ്ക്ക് ഇറങ്ങിത്തിരിക്കാൻ എന്നും കോടതി പറഞ്ഞു . ചെറിയ കടകളിൽ പോലും കർശന കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന സന്ദർഭമാണുള്ളത്.

ഈ ഒരു സാഹചര്യത്തിൽ കൂടുതൽ ആളുകൾ കൂടുന്ന മദ്യശാലകളിൽ തിക്കുംതിരക്കുമുണ്ടാകുന്ന സ്ഥിതി തുടരാനാകില്ല എന്നും കോടതി കർക്കശമായി പറഞ്ഞു. മാന്യമായി മദ്യം വാങ്ങാനും മദ്യം വിൽക്കാനുമുള്ള സൗകര്യം വേണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകി.

സർക്കാർ തന്നെയാണ് സംസ്ഥാനത്ത് 96 ഔട്ട്ലെറ്റുകൾ മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് കോടതിയെ ബോധിപ്പിച്ചത്. രണ്ട് മാസത്തെ സമയം ഇവ മാറ്റി സ്ഥാപിക്കാൻ വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മദ്യശാലകൾക്ക് മാത്രമായി പ്രത്യേക മാനദണ്ഡമില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഈ സാഹചര്യത്തിലായിരുന്നു കോടതി രൂക്ഷഭാഷയിൽ സർക്കാരിനെ വിമർശന വിധേയമാക്കിയത്.മദ്യം വാങ്ങാൻ വരുന്നവർക്കും ഒരു മാന്യതയുണ്ട്. അത് കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും കോടതി ഓർമപ്പെടുത്തി. കേസ് സെപ്തംബർ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ പുതിയ മാർഗനിർദേശം പുറത്തിറക്കിയിരുന്നു.പുതിയ മാർഗ്ഗം നിർദ്ദേശപ്രകാരം ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമേ മദ്യം വാങ്ങാനാകൂ . ബിവറേജ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന ബുധനാഴ്ച മുതൽ നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ്.

ഇതുസംബന്ധിച്ച നോട്ടീസ്എല്ലാ ഔട്ട് ലെറ്റുകൾക്കും മുന്നിൽപതിക്കാനും ബിവറേജ് കോർപ്പറേഷൻ നിർദ്ദേശിച്ചു. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്യശാലകൾക്കു മുന്നിൽ കൂടുതൽ പോലീസ് സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ, രണ്ടാഴ്ചയ്ക്കു മുൻപ് ഒരു ഡോസെങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് വന്നുപോയതിന്റെ സർട്ടിഫിക്കറ്റ് ഉള്ളവർ- എന്നിങ്ങനെയാണ് ബെവ്‌കോ നിയന്ത്രണം വിശദമാക്കുന്നത്.

ഈ കാര്യങ്ങൾ അക്ഷരം തെറ്റാതെ പാലിക്കുന്നവർക്ക് മാത്രമേ മദ്യശാലകളിൽ പ്രവേശനം അനുവദിക്കൂ. കടകൾക്കുള്ള മാനദണ്ഡം മദ്യശാലകൾക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (11 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (17 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (44 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (44 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (52 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends