ഇ ബുൾ ജെറ്റിനായി ഓൺലൈനിൽ തെറിവിളി; പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ യൂടൂബറെ കൊല്ലത്ത് നിന്ന് പൊക്കി

'ഇ ബുള്‍ ജെറ്റ്' വ്‌ലോഗ് ചെയ്യുന്ന സഹോദരങ്ങളെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ യൂടൂബറെ കൊല്ലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കൊല്ലം കാവനാട് കന്നിമേല്‍ചേരി കളീയിലിത്തറ വീട്ടില്‍ റിച്ചാര്‍ഡ് റിച്ചുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ഇ ബുള്‍ജറ്റിനെ പിന്തുണച്ചുകൊണ്ടാണ് അധിക്ഷേപ വീഡിയോ കഴിഞ്ഞ ദിവസം റിച്ചാര്‍ഡ് തന്റെ യൂടൂബ് ചാനലിലൂടെ പുറത്ത് വിട്ടത്. കേട്ടാല്‍ അറക്കുന്ന വാക്കുകള്‍ കൊണ്ടായിരുന്നു പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും യുവാവ് അസഭ്യം പറഞ്ഞത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈബര്‍സെല്‍ സി.ഐ മുഹമദ്ഖാന്റെ സഹായത്തോടെ ശക്തികുളങ്ങര സി.ഐ ബിജു പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുക്കുകയും ചെയ്തു. റിച്ചാര്‍ഡ് ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയും ഈ ദൃശ്യങ്ങള്‍ യ്യുട്യൂബില്‍ പങ്കിടുകയും ചെയ്ത എറണാകുളം സ്വദേശിയും പോലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha























