Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

നിങ്ങൾ ചെയ്തത് തെറ്റാണ് ; ആ തെറ്റിന് നിങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ഇടുമ്പോൾ പോലീസ് സ്റ്റേഷനിൽ കിടന്ന് അഭ്യാസങ്ങൾ കാണിക്കുകയല്ല വേണ്ടത്; ഇതിന്റെ പേരിൽ ഈ ബുൾ ജെറ്റ് സഹോദരന്മാരെ പീഡിപ്പിക്കാനുള്ള പോലീസിന്റെ ശ്രമവും തടയേണ്ടതാണ്; . എത്രയും പെട്ടെന്ന് ഈ സഹോദരന്മാർ നിയമത്തിന്റെ എല്ലാ നൂലാമാലകളും മറികടന്ന് പുറത്തുവരട്ടെയെന്ന് സന്ദീപ് വചസ്പതി

11 AUGUST 2021 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇ ബുൾ ജെറ്റ്‌ സഹോദരന്മാരുടെ വിഷയത്തിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി രംഗത്ത് വന്നിരിക്കുകയാണ് . അവരോട് പോലീസ് എന്തെങ്കിലും മോശമായി പെരുമാറിയിട്ടുണ്ട് എങ്കിൽ അവർക്ക് പിന്തുണ അർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണം തുടങ്ങുന്നത്. അതോടൊപ്പം ആ യുവാക്കളുടെ തെറ്റും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: സാധാരണക്കാരന് ഒരു നിയമം വിഐപികൾക്ക് മറ്റൊരു നിയമം എന്നൊരു ധാരണ ഇപ്പോൾ പൊതുവേ കേരളത്തിലുണ്ട്.ഈ സഹോദരന്മാർക്ക് യൂട്യൂബിൽ നിരവധി ഫോളോവേഴ്സ് ഉണ്ട് എന്നത് നിയമം ലംഘിക്കുന്നതിനുള്ള അടിസ്ഥാനം അല്ല. നിങ്ങൾക്ക് ധാരാളം ആരാധകർ ഉണ്ട് എന്നതിനാൽ ഈ രാജ്യത്തെ നിയമം അംഗീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല.

ഇവരുടെ അറസ്റ്റിനെത്തുടർന്ന് വികാരം കൊണ്ട് പല പ്രതികരണങ്ങളും യുവാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി. കേരളം കത്തിക്കും എന്നും, രാഷ്ട്രീയപ്രവർത്തകർ ആരെങ്കിലും ഈ വിഷയത്തിൽ ഇടപെട്ടോവെന്നും അടുത്ത് വോട്ട് ചോദിക്കുവാൻ വരുമ്പോൾ ശരിയാക്കി തരാമെന്നും തരത്തിലുള്ള പ്രതികരണങ്ങൾ യുവാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി .

മാത്രമല്ല സുരേഷ് ഗോപി എംബിയെയും മുകേഷ് എംഎൽഎയുമൊക്കെ സഹായ അഭ്യർത്ഥനയുമായി പല ചെറുപ്പക്കാരും വിളിക്കുകയും ചെയ്തു. അത് എന്തൊക്കെ തന്നെയായാലും ഈ രാജ്യത്ത് ചില നിയമങ്ങളും നിയമവ്യവസ്ഥകളും ഉണ്ട്. ആ നിയമങ്ങൾക്കൊന്നും ഘടനാപരമായി ഒരു രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഉപഭോക്താക്കൾക്ക് കഴിയില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.

എന്നാൽ പലരും ഉന്നയിക്കുന്ന ചോദ്യം വാഹനത്തിന്റെ കളർ മാറ്റാൻ പറ്റുമോ? സാധാരണഗതിയിൽ ഒരു വാഹനത്തിന്റെ കളർ മാറ്റാൻ പറ്റില്ല. എന്നാൽ പലരും കേരള പോലീസിന്റെ പിങ്ക് പോലീസ് അവരുടെ വാഹനത്തിന്റെ കളർ മാറ്റിയതും സ്റ്റിക്കർ മാറ്റിയതും ഒക്കെ ചൂണ്ടിക്കാട്ടുന്നുണ്ട് എന്നാൽ ഇത് സാധ്യമാണ് എന്ന് ആദ്യം എല്ലാവരും മനസ്സിലാക്കുക.

നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഡ് സർട്ടിഫിക്കറ്റിനകത്ത് ഈ വാഹനത്തിന് കളർ ഇങ്ങനെയാണ് എന്ന് ഔദ്യോഗികമായി മാറ്റംവരുത്തി ചെയ്തിട്ടുണ്ടെങ്കിൽ ഉറപ്പായിട്ടും നിങ്ങൾക്ക് മാറ്റങ്ങൾ വരുത്താവുന്നതാണ്. അങ്ങനെ ചെയ്യുന്നതിനായി ജോയിന്റ് ആർടിക്ക് ഒരു അപേക്ഷ കൊടുത്തിട്ട് മതിയായ ഫീസ് അടച്ച് അവരുടെ അന്വേഷണങ്ങൾ പൂർത്തിയാവുന്ന നിലയ്ക്ക് വാഹനത്തിന്റെ കളർ മാറ്റാവുന്നതാണ്.

അങ്ങനെയാണോ പിങ്ക് പോലീസും കേരള പോലീസും വാഹനം ഉപയോഗിക്കുന്നതെന്ന്എന്ന് എനിക്കറിയില്ല. കേരള പോലീസിന് എന്തുമാകാമെന്ന ധാർഷ്ട്യo ഉള്ളതുകൊണ്ട് അവർ ഈ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നത് സംശയം ആണ്.

അവരും പാലിക്കേണ്ടതാണ് ഈ നിയമം സാധാരണക്കാരനായ ഒരു വ്യക്തിക്ക് വാഹനത്തിന്റെ കളർ മാറ്റാൻ ഉള്ള പ്രക്രിയകളാണ് ഇത്.ഇത്തരത്തിലുള്ള നിയമങ്ങൾ പാലിക്കാതെ വരുന്നതുകൊണ്ടാണ് ഈ സഹോദരന്മാർ ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. അപ്പോൾ ചോദിക്കുക ഈ കളർ മാറ്റിയാൽ എന്താണ് പ്രശ്നം എന്ന്. നമ്മുടെ നാട്ടിൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട് അപ്പോൾ പല വാഹനങ്ങളും വണ്ടി ഇടിച്ചു നിർത്താതെ പോകുന്നുണ്ട് അങ്ങനെ പോകുന്ന വാഹനങ്ങളെ തിരിച്ചറിയുന്നത് അവയുടെ കളർ വച്ചിട്ടാണ്.

ചുവന്ന കാർ ആണ് വണ്ടി ഇടിച്ചത് എന്നും എന്ന് ആർസി ബുക്ക് പരിശോധിക്കുമ്പോൾ നീല കാർ ആണ് എന്ന് കാണുകയും ചെയ്താൽ നിയമം അവിടെ നിസഹായകമാകും.ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ആർ സി ബുക്കിൽ മാറ്റങ്ങൾ വരുത്തണം എന്ന് പറയുന്നത്.ഈ ബുൾ ജെറ്റ് സഹോദരന്മാരോട് പറയാനുള്ളത് നിങ്ങൾ നിങ്ങളുടെ വണ്ടിയിൽ ആർ സി ബുക്കിൽ മാറ്റങ്ങൾ വരുത്തി ഇല്ല എന്നത് നിയമ ലംഘനം തന്നെയാണ് അത് നിങ്ങൾ ചെയ്ത തെറ്റ് തന്നെയാണ്.

ആ തെറ്റിന് നിങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ഇടുമ്പോൾ പോലീസ് സ്റ്റേഷനിൽ കിടന്ന് അഭ്യാസങ്ങൾ കാണിക്കുകയല്ല വേണ്ടത്.നിങ്ങളുടെ കയ്യിൽ ക്യാമറ ഉണ്ടെന്നു കരുതി നിങ്ങൾ ജേർണലിസ്റ്റുകൾ ആകില്ല.ജേർണലിസ്റ്റുകൾ ആണെങ്കിൽ തന്നെ നിയമം വിട്ടുള്ള ഒരു പരിഗണനയും നിങ്ങൾക്ക് കിട്ടില്ല.പോലീസ് എന്തെങ്കിലും കാര്യത്തിന് നമ്മളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ചില പരിഗണനകൾ അവർ നൽകിയിട്ടുണ്ടെങ്കിൽ അത് ഏറ്റു വാങ്ങുക .

അല്ലാതെ നിങ്ങൾക്ക് ആരാധകർ ഉണ്ടെന്നു കരുതി ഈ സമൂഹത്തെ വെല്ലുവിളിക്കാൻ നിങ്ങൾക്ക് ആർക്കും ലൈസൻസ് ഇല്ല. ഈ സഹോദരന്മാരുടെ സംരംഭത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു . നിങ്ങളുടെ സംരംഭങ്ങൾക്ക് എല്ലാ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

എന്നാൽ നിങ്ങൾക്ക് ആരാധകർ കൂടുതൽ ഉണ്ട് എന്ന് കരുതി കേരളത്തിലെ നിയമങ്ങളെ തകരാറിലാക്കുമെന്ന് പറഞ്ഞാൽ അത് ക്രിമിനൽ കുറ്റമായി തന്നെ പരിഗണിക്കും.ചെറുപ്പക്കാരോട് പറയാനുള്ളത് ഇ ബുൾ ജെറ്റ് സഹോദരന്മാരോടുള്ള ആരാധന മൂത്ത് നിയമം തെറ്റിക്കുന്ന പ്രവർത്തികൾ ആരും ചെയ്യാൻ വേണ്ടി പോകരുത്.

ഇതൊക്കെ ക്രിമിനൽ പ്രവർത്തനങ്ങളാണ്. ഇതിനെതിരെ പോലീസിന്റെ നടപടികൾ ഉണ്ടാകുമെന്ന് എല്ലാവരും വിചാരിക്കണം.അതുപോലെതന്നെ വാഹനത്തിൽ ക്രാഷ് കാർഡ് വെച്ചാൽ അത് നിയമലംഘനമാണ്. ക്രഷ് കാർഡ് വയ്ക്കുന്നത് മുമ്പിൽ ആയാലും പിന്നിൽ ആയാലും അത് തെറ്റാണ്. എന്ന് പറഞ്ഞാൽ വാഹനത്തിന്റെ ആ ഭാഗം തകരാൻ ഉള്ളതാണ്.

അത് തകരുന്നതിലൂടെയാണ് അകത്തിരിക്കുന്ന ആള് രക്ഷപ്പെടുന്നത്. ക്രാഷ് കാർഡ് വെച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറയും. അതുകൊണ്ട് തെറ്റാണെന്ന് മനസ്സിലാക്കുക.നിങ്ങൾ ഒരു അപകടത്തിൽപെട്ടാൽ ഇൻഷുറൻസിന്റെ ഒരു പരിഗണനയും നിങ്ങൾക്ക് കിട്ടില്ല.

ചെറുപ്പക്കാരോട് രക്ഷിതാക്കളോടും പറയേണ്ടത് ആവേശം കൂടുമ്പോൾ അത് നിയമ ലംഘിച്ചുകൊണ്ട് ആകരുത്.നിങ്ങൾക്ക് കാരവൻ ഉണ്ടാക്കണമെങ്കിൽ പുതിയ ഒരു ഴാഷി വാങ്ങി അതിൽ കാരവാൻ നിർമ്മിച്ചെടുക്കുക. അല്ലെങ്കിൽ നിർമ്മിതമായ കാരവാൻ വാങ്ങിക്കുക.

അല്ലാതെ ഏതെങ്കിലും വാഹനം വാങ്ങി കാരവാൻ ഉണ്ടാക്കാമെന്ന് ചിന്തിക്കരുത്.വാഹനങ്ങൾക്ക് അന്തിമവിധി നൽകുന്നത് പൂനെയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ബോഡിയാണ്. അവർക്ക് മാത്രമേ ഇതിനൊക്കെയുള്ള അധികാരമുള്ളൂ.നിയമപരമായി പോയാൽ നമ്മൾക്ക് ഇതിനുള്ള അനുമതി കിട്ടും നാം നിയമം ലംഘിച്ചതിന് ശേഷം തിണ്ണമിടുക്ക് കാണിക്കുക,കേരളം മുഴുവൻ കത്തിച്ചു കളയും, ഇവരെ പിന്തുണയ്ക്കാത്ത രാഷ്ട്രീയക്കാർ എല്ലാവരും പോലീസിന്റെയും നിയമലംഘകരുടെയും മൂടുതാങ്ങി കളാണെന്നും പറയുന്നത് തെറ്റാണ് .

പോലീസുകാരും ഈ നാട്ടിലെ നിയമവ്യവസ്ഥകളും എല്ലാം തെറ്റാണ് എന്ന് മാത്രം പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്.വാഹനങ്ങൾക്ക് മാറ്റം വരുത്തണമെങ്കിൽ നിയമപരമായ സംവിധാനങ്ങളുണ്ട് അതനുസരിച്ച് പോകണം. ഇതിന്റെ പേരിൽ ഈ ബുൾ ജെറ്റ് സഹോദരന്മാരെ പീഡിപ്പിക്കാനുള്ള പോലീസിന്റെ ശ്രമവും തടയേണ്ടതാണ്.

എത്രയും പെട്ടെന്ന് ഈ സഹോദരന്മാർ നിയമത്തിന്റെ എല്ലാ നൂലാമാലകളും മറികടന്ന് പുറത്തുവരട്ടെ എന്നും അവരുടെ യാത്ര തുടരട്ടെയെന്നും ഇന്ത്യ മുഴുവൻ അവർ യാത്ര ചെയ്യട്ടെ . നിങ്ങൾ ലോകം മുഴുവൻ ചുറ്റി കണ്ട ആ യാത്രകൾ ഞങ്ങൾക്ക് കാണിച്ചുതരികയും നിങ്ങൾക്ക് നന്മ മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു.

            

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (12 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (18 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (45 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (45 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (53 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends