Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

'ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ തൊഴിൽ സ്ഥലത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നു അല്ലെങ്കിൽ അപമാനിക്കപ്പെടുന്നു എന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മെ നാണിപ്പിക്കണം. ഇത്തരം കുറ്റ കൃത്യങ്ങളോടും കുറ്റവാളികളോടും സമൂഹത്തിന് സീറോ ടോളറൻസ് ഉണ്ടാകണം. അക്രമം ചെയ്യുന്നവർ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുകയും വേണം...' മുരളി തുമ്മാരുകുടി കുറിക്കുന്നു

11 AUGUST 2021 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഡോക്ടർമാർ അവരുടെ തൊഴിൽ സ്ഥലത്ത് രോഗികളാലോ അവരുടെ ബന്ധുക്കളാലോ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി ഏറിവരുകയാണ്. എന്നാൽ അടുത്തയിടയായി അതല്പം കൂടി എന്ന് തോന്നുന്നു. ഇതൊരു കഷ്ടമാണ്. കാരണം, കൊറോണ പോലെ നമുക്ക് പരിചയമില്ലാത്ത ഒരു രോഗം നമ്മുടെ നേരെ വന്നപ്പോൾ, സമൂഹം മൊത്തം ഭയപ്പെട്ട് വീടുകളിൽ ഇരുന്നപ്പോൾ പോലും, വ്യക്തിപരമായി എന്തൊക്കെ ഉത്തരവാദിത്തങ്ങളും ഭയപ്പാടുകളും ഉണ്ടായിട്ടുപോലും അതൊന്നും വക വെക്കാതെ ഓരോ ദിവസവും ജോലിക്കിറങ്ങിയവർ ആണ് നമ്മുടെ ഡോക്ടർമാർ. അവരെ ആദരിച്ചില്ലെങ്കിൽ വേണ്ട, അസഭ്യം പറയാതിരിക്കാനും അടിച്ചു വീഴ്ത്താതിരിക്കാനും ഉള്ള മനസ്സാക്ഷി എങ്കിലും ആളുകൾക്ക് വേണം. ഇത്തരത്തിൽ ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

ഡോക്ടർമാരെ തല്ലുമ്പോൾ നഷ്ടം പറ്റുന്നതാർക്കാണ്?

ഡോക്ടർമാർ അവരുടെ തൊഴിൽ സ്ഥലത്ത് രോഗികളാലോ അവരുടെ ബന്ധുക്കളാലോ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ നാം ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ട്. അടുത്തയിടയായി അതല്പം കൂടി എന്ന് തോന്നുന്നു. ഇതൊരു കഷ്ടമാണ്. കാരണം, കൊറോണ പോലെ നമുക്ക് പരിചയമില്ലാത്ത ഒരു രോഗം നമ്മുടെ നേരെ വന്നപ്പോൾ, സമൂഹം മൊത്തം ഭയപ്പെട്ട് വീടുകളിൽ ഇരുന്നപ്പോൾ പോലും, വ്യക്തിപരമായി എന്തൊക്കെ ഉത്തരവാദിത്തങ്ങളും ഭയപ്പാടുകളും ഉണ്ടായിട്ടുപോലും അതൊന്നും വക വെക്കാതെ ഓരോ ദിവസവും ജോലിക്കിറങ്ങിയവർ ആണ് നമ്മുടെ ഡോക്ടർമാർ. അവരെ ആദരിച്ചില്ലെങ്കിൽ വേണ്ട, അസഭ്യം പറയാതിരിക്കാനും അടിച്ചു വീഴ്ത്താതിരിക്കാനും ഉള്ള മനസ്സാക്ഷി എങ്കിലും ആളുകൾക്ക് വേണം.

പക്ഷെ, അത്തരത്തിൽ മനസ്സാക്ഷി ഇല്ലാത്തവർ നമുക്ക് ചുറ്റും ഉണ്ടെന്നാണ് ഡോക്ടർമാരെ തല്ലി വീഴ്‌ത്തുന്ന വിഡിയോ ചിത്രങ്ങൾ നമ്മളോട് പറയുന്നത്. എത്ര വിഷമം ഉണ്ടാക്കുന്ന ഒന്നാണ് ഇത് ? അതിലേറെ വിഷമിപ്പിക്കുന്നത്, ഇത്തരത്തിൽ ഡോക്ടർമാരെ അസഭ്യം പറയുന്നവരും തല്ലി വീഴ്ത്തുന്നവരും ഒക്കെ മിക്കവാറും ശിക്ഷിക്കപ്പെടാതെ രക്ഷപെടുന്നു എന്നതാണ്. അക്രമികളിൽ ചിലരെ അറസ്റ്റ് പോലും ചെയ്യുന്നില്ല എന്ന് കാണുമ്പോൾ സങ്കടം മാത്രമല്ല അമ്പരപ്പും ദേഷ്യവും ഉണ്ടാകുന്നു.

രോഗികളോ അവരുടെ ബന്ധുക്കളോ നാട്ടുകാരോ ഒക്കെ ഡോക്ടർമാരെയോ മറ്റു ആരോഗ്യ പ്രവർത്തകരേയോ ആക്രമിക്കാൻ പല കാരണങ്ങൾ ഉണ്ട്. അത് ഞാൻ പിന്നീട് പറയാം, പക്ഷെ, കാരണം എന്ത് തന്നെ ആണെങ്കിലും ഡോക്ടറെയോ നഴ്സിനെയോ മറ്റു ആരോഗ്യ പ്രവർത്തകരെയോ അവരുടെ തൊഴിലിടത്തെ വച്ചോ മറ്റൊരിടത്ത് വച്ചോ തൊഴിൽപരമായ കാരണങ്ങളാൽ അസഭ്യം പറയുന്നതിനും ശാരീരികമായി അക്രമിക്കുന്നതിനും യാതൊരു ന്യായീകരണവും ഇല്ല. അത് ഒരു കാരണവശാലും അംഗീകരിക്കാൻ പാടില്ല.

സ്വന്തം തൊഴിൽ ചെയ്യുമ്പോൾ ശാരീരികമായി അക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുമെന്ന ഭയം ഒരു തൊഴിലാളിക്കും ഉണ്ടാകാൻ പാടില്ല. അതൊക്കെ പരിഷ്‌കൃത സമൂഹം നൂറ്റാണ്ടുകൾ മുന്നേ ഉപേക്ഷിച്ച രീതിയാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ തൊഴിൽ സ്ഥലത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നു അല്ലെങ്കിൽ അപമാനിക്കപ്പെടുന്നു എന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മെ നാണിപ്പിക്കണം. ഇത്തരം കുറ്റ കൃത്യങ്ങളോടും കുറ്റവാളികളോടും സമൂഹത്തിന് സീറോ ടോളറൻസ് ഉണ്ടാകണം. അക്രമം ചെയ്യുന്നവർ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുകയും വേണം.

ഡോക്ടർമാരെ രോഗികളോ അവരുടെ ബന്ധുക്കളോ അക്രമിക്കുകയോ നേരിട്ടോ സമൂഹ മാധ്യമങ്ങൾ വഴിയോ അസഭ്യം പറഞ്ഞപമാനിക്കുകയോ ചെയ്യുന്നതിന് പല കാരണങ്ങൾ ഉണ്ട്. ഇതെല്ലം അപലപനീയം ആണെങ്കിലും അവ തമ്മിൽ വ്യത്യാസം ഉണ്ട്. ഇവയിൽ എനിക്ക് മനസ്സിലായത് ചിലത് താഴെ പറയാം. അവ അറിഞ്ഞിരിക്കുന്നത് ഈ വിഷയം വേണ്ട തരത്തിൽ കൈകാര്യം ചെയ്യാൻ സമൂഹത്തെയും ഡോക്ടർമാരെയും സഹായിക്കും.

1. മദ്യപിച്ച്/മയക്കുമരുന്ന് കഴിച്ചു വരുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ ഇവരാണ് അക്രമത്തിൽ മുന്നിൽ നിൽക്കുന്ന ഒരു കൂട്ടം.

2. എന്തെങ്കിലും അക്രമം നടത്തിയതിന് ശേഷം ആശുപത്രിയിൽ എത്തുന്നവർ, അവരുടെ കൂടെ ഉള്ളവർ

3. ആശുപത്രിയിൽ വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല/വേണ്ടത്ര വേഗത്തിൽ ശ്രദ്ധ കിട്ടുന്നില്ല എന്ന് തോന്നുന്നവർ

4. ആശുപത്രിയിൽ നിന്നും തെറ്റായ ചികിത്സ കിട്ടിയതിനാൽ രോഗിക്ക് കൂടുതൽ അപകടം സംഭവിച്ചു അല്ലെങ്കിൽ മരണം സംഭവിച്ചു എന്ന് വിശ്വസിക്കുന്നവർ.

ഈ പറയുന്ന ആളുകൾ മിക്കവാറും മുൻകൂട്ടി പ്ലാൻ ചെയ്യാതെ അക്രമം നടത്തുന്നവർ ആണ്. എന്നാൽ കരുതിക്കൂട്ടി അക്രമം നടത്തുന്നവരും ഉണ്ട്.

1. ആശുപത്രിയിലെ ബില്ല് കൊടുക്കാതിരിക്കുവാൻ വേണ്ടി അക്രമത്തിന്റെ അന്തരീക്ഷം ഉണ്ടാക്കുന്നവർ

2. ഒരു ഡോക്ടർക്കോ ആശുപത്രിക്കോ ചീത്തപ്പേരുണ്ടാക്കാൻ വേണ്ടി മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കുന്നവർ

ഞാൻ ആദ്യം പറഞ്ഞത് പോലെ അക്രമത്തിന്റെ കാരണം എന്താണെങ്കിലും അവരെ ഉടൻ അറസ്റ്റ് ചെയ്യണം, നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം, മാതൃകാപരമായി ശിക്ഷിക്കണം. കരുതിക്കൂട്ടി ഉണ്ടാക്കുന്ന അക്രമങ്ങൾക്ക് ആശുപത്രിയിൽ ഉണ്ടാക്കുന്ന ഭൗതികമായ നഷ്ടത്തിനും അവരുടെ റെപ്യൂട്ടേഷൻ നഷ്ടം വഴി ഉണ്ടാക്കുന്ന നഷ്ടം കൂടി അക്രമം നടത്തുന്ന വ്യക്തിയിൽ നിന്ന് അല്ലെങ്കിൽ അവരുടെ സംഘത്തിൽ നിന്നും പിഴയായി മേടിക്കണം. പൊതു മുതൽ നശിപ്പിക്കുന്ന സാഹചര്യത്തിൽ അത് കെട്ടിവച്ചാൽ മാത്രമേ ജാമ്യം നൽകൂ എന്നൊക്കെ കോടതി ചിലപ്പോൾ വിധിക്കുന്നത് കണ്ടിട്ടുണ്ട്. ഇതൊക്കെ ആശുപത്രിയുടെ കാര്യത്തിൽ കൂടി ബാധകമാക്കണം.

ഒരു ഡോക്ടർ അക്രമിക്കപ്പെട്ടാൽ അല്ലെങ്കിൽ അപമാനിക്കപ്പെട്ടാൽ അതിൻ്റെ പ്രത്യാഘാതം ആ ഡോക്ടറിലോ ആശുപത്രിയിലോ തീരുന്നതല്ല എന്ന് നമ്മൾ മനസ്സിലാക്കണം. കേരളത്തിൽ എവിടെയാണ് ഇത് സംഭവിക്കുന്നത് എങ്കിലും അതിന് കേരളത്തിൽ മൊത്തം പ്രത്യാഘാതം ഉണ്ടാകും, അത് നമ്മളെ എല്ലാവരേയും ബാധിക്കുകയും ചെയ്യും. അതെങ്ങനെ ആണെന്ന് നോക്കാം.

ഒന്നാമത് ഒരു രോഗി ആശുപത്രിയിലേക്ക് വരുമ്പോൾ, പ്രത്യേകിച്ചും അപകടം പറ്റിയോ മറ്റോ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ, എങ്ങനെയും അവരെ രക്ഷിക്കാനായിരിക്കും സാധാരണ ഗതിയിൽ ഡോക്ടർമാർ ശ്രമിക്കുക. പക്ഷെ അങ്ങനെ ചെയ്ത് രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ തനിക്കെതിരെ അക്രമം ഉണ്ടാകും എന്ന് ഡോക്ടർമാർ ഭയക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ ഏറ്റവും വേഗത്തിൽ വേറെ എങ്ങോട്ടെങ്കിലും രോഗിയെ പറഞ്ഞു വിടാൻ ആയിരിക്കും ജീവനിൽ കൊതിയുള്ള ഡോക്ടർമാർ ശ്രമിക്കുക. രോഗിക്ക് (അല്ലെങ്കിൽ അപകടം പറ്റിയ ആൾക്ക്) ഏറ്റവും വേഗത്തിൽ ചികിത്സ ലഭിക്കേണ്ട ഗോൾഡൻ അവർ അങ്ങനെ നഷ്ടപ്പെടും. ആളുകൾ മരിക്കും. ഇത് നിങ്ങളോ ഞാനോ ആകാം.

ഏതൊരു ആശുപത്രിയിലും എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകാം എന്നൊരു സാഹചര്യം ഉണ്ടായാൽ ആശുപത്രികളിലെ സുരക്ഷാ സൗകര്യങ്ങളിൽ ഏറെ വർദ്ധനവ് ഉണ്ടാകും. എല്ലായിടത്തും സി സി ടി വി കാമറ മുതൽ സെക്യൂരിറ്റി ഗാർഡും ബൗൺസർമാരും വരെ ഉണ്ടാകും. ഇതിന്റെ ഒക്കെ ചിലവ് വഹിക്കാൻ പോകുന്നത് ആശുപത്രിയിൽ അടി ഉണ്ടാക്കാൻ പോകുന്നവർ മാത്രമല്ല, എല്ലാവരും കൂടിയാണ്.

തൊഴിലിടത്തിൽ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് ജോലി ചെയ്യേണ്ടി വരുന്ന ഒരു പ്രൊഫഷൻ ആയി ഡോക്ടർമാർ മാറിക്കഴിഞ്ഞാൽ പിന്നെ ഈ തൊഴിൽ ആഗ്രഹിക്കുന്ന ഏറെ ആളുകൾ, പ്രത്യേകിച്ചും സ്ത്രീകൾ, ഈ ജോലിയിലേക്ക് തിരിയാതിരിക്കുകയോ അഥവാ ഡോക്ടർ ആയാൽ തന്നെ കേരളത്തിന് പുറത്ത് താരതമ്യേന പ്രാണഭയം ഇല്ലാതെ ജോലി ചെയ്യാൻ പറ്റുന്ന ഏതെങ്കിലും പ്രദേശത്ത് ജോലി ചെയ്യാൻ പോകും. സമൂഹത്തിന് മൊത്തം ഏറ്റവും നല്ല ഡോക്ടർമാരെ നഷ്ടപ്പെടുക എന്നതായിരിക്കും ഇതിന്റെ ഫലം.

ഇത്തരം സാഹചര്യം ഒഴിവാക്കാൻ പൊതു സമൂഹം മൊത്തമായി ഈ വിഷയത്തിൽ ഇടപെടണം. ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമം (അത് ശാരീരികമോ മാനസികമോ, നേരിട്ടോ സമൂഹ മാധ്യമങ്ങളിലൂടെയോ) ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ പ്രത്യേകം മാർഗ്ഗ നിർദ്ദേശങ്ങളോ, വേണമെങ്കിൽ നിയമമോ ഉണ്ടാക്കണം. ഇത്തരം കേസുകൾ സമയബന്ധിതമായി തീർക്കണം, ശിക്ഷ മറ്റുള്ളവർക്ക് മാതൃകയാവുന്നതും ആകണം. അക്രമത്തിന് ഇരയാവുന്നതവർക്ക് കൗൺസലിംഗ്, ചികിത്സാ ചിലവ്, നിയമ സഹായം വേണമെങ്കിൽ മറ്റു സുരക്ഷിതമായ പ്രദേശങ്ങിലേക്ക് സ്ഥലം മാറ്റം(സർക്കാർ ഡോക്ടർമാർ ആണെങ്കിൽ), ആവശ്യമെങ്കിൽ പൊലീസ് പ്രൊട്ടക്ഷൻ ഇതൊക്കെ ഉറപ്പായും നൽകണം.

ഡോക്ടർമാർക്ക് എതിരെയുള്ള ആക്രമണങ്ങൾ തടയാൻ ആവുന്നതെല്ലാം നമ്മൾ ചെയ്തേ തീരൂ. അത് ഡോക്ടർമാരുടെയോ പൊലീസിന്റെയോ മാത്രം ഉത്തരവാദിത്തം അല്ല, പൊതു സമൂഹത്തിന്റെ മൊത്തം ആണ്. ഇതറിഞ്ഞു ചെയ്തില്ലെങ്കിൽ നഷ്ടം വരാൻ പോകുന്നത് നമുക്ക് മൊത്തം ആണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (13 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (19 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (46 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (46 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (54 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends