ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവൽ വാനിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ നടപടി ആരംഭിച്ചു; ആര്‍ടിഒ ഇതു സംബന്ധിച്ച നോട്ടീസ് വീട്ടിലേക്കയച്ചു

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവൽ വാനിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ നടപടി ആരംഭിച്ചു. ഇരിട്ടി ആര്‍ടിഒ ഇതു സംബന്ധിച്ച നോട്ടീസ് ഇതിനോടകം നൽകി കഴിഞ്ഞിരിക്കുകയാണ്. അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടിലാണ് നോട്ടീസ് അയച്ചത്.
കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത വ്ലോഗര്‍മാരായ ലിബിനും എബിനും ഇന്നലെയാണ് ജാമ്യം ലഭിച്ചത്.
അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























