കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട; ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്ന് പിടികൂടി; സംഭവത്തില്‍ യുവതിയുൾപ്പെടെ എട്ട് പേര്‍ അറസ്റ്റിൽ

കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്ന് പിടികൂടി. സംഭവത്തില്‍ എട്ട് പേര്‍ പിടിയിലായി. അറസ്റ്റിലായവരില്‍ ഒരു യുവതിയുമുണ്ട്. എല്ലാവരും കോഴിക്കോട് സ്വദേശികളാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം മൂന്ന് ദിവസമായി ഇവിടെ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. നാല് മുറികളിലായാണ് സംഘം താമസിച്ചത്. പിടിയിലായവര്‍ എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലഹരി മരുന്ന് വില്‍പനയ്ക്കായിട്ടാണ് ഇവര്‍ ലോഡ്ജിലെത്തിയതെന്നാണ് സൂചന.പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.ഇവരില്‍നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























