Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ഇത്രയും പ്രതികാരമെന്തിനാ... രാജ് കുന്ദ്രെയ്ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസിന്റെ അറ്റകൈ പ്രയോഗം; നീരവ് മോദിയെപ്പോലെ രാജ് കുന്ദ്രയും രാജ്യം വിട്ടേക്കാം; അതിനിടെ കുരുക്കായി ശില്‍പ ഷെട്ടിക്കുമെതിരെ പരാതി

12 AUGUST 2021 12:39 PM IST
മലയാളി വാര്‍ത്ത

മുംബൈ പോലീസിന് തങ്ങളോട് ഇത്രയും വിരോധമെന്തെന്നാണ് ശില്‍പ ഷെട്ടിയുടെ ചോദ്യം. അശ്ലീല ചിത്രം നിര്‍മിച്ചതിന്റെ പേരില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന് മുംബൈ പോലീസ്.

കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഇനി ഓഗസ്റ്റ് 20ന് പരിഗണിക്കും.

 



കഴിഞ്ഞ മാസമാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ തന്റെ പേരില്ലായിരുന്നുവെന്നാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കുന്ദ്രയുടെ വാദം. അന്നത്തെ കുറ്റപത്രത്തില്‍ പേരുള്ളവര്‍ ഇപ്പോള്‍ ജാമ്യം നേടി പുറത്തു നടക്കുകയാണെന്നും കുന്ദ്ര കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.

ഇതിനുള്ള മറുപടിയിലാണു ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും എല്ലാ വിഡിയോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും മുംബൈ പൊലീസ് അറിയിച്ചത്. ജാമ്യം നേടിയാല്‍ കുന്ദ്ര വീണ്ടും ഇതേ കുറ്റം ചെയ്‌തേക്കാം. അതു നമ്മുടെ സംസ്‌കാരത്തെ ബാധിക്കും. സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും. കേസിലെ പ്രതിയും ഇപ്പോള്‍ ഒളിവില്‍ കഴിയുകയും ചെയ്യുന്ന പ്രദീപ് ബക്ഷിയുടെ ബന്ധു കൂടിയാണ് കുന്ദ്ര. അതിനാല്‍ കുന്ദ്ര പുറത്തുവന്നാല്‍ ഇരുവരും തമ്മില്‍ ബന്ധപ്പെടാനും ബക്ഷിയെ കേസില്‍നിന്നു രക്ഷിക്കാനുമുള്ള സാധ്യതയുണ്ടാകും. ബ്രിട്ടിഷ് പൗരന്‍ കൂടിയായ കുന്ദ്ര രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുംബൈ പൊലീസ് കൂട്ടിച്ചേര്‍ത്തു.

 



സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടയാള്‍ ആയതിനാല്‍ ജാമ്യം ലഭിച്ചാല്‍ വിഡിയോകള്‍ ഇന്ത്യയ്ക്കു പുറത്ത് അപ്‌ലോഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കേസിലെ ഇരകള്‍ സാമ്പത്തിക പരാധീനതയില്‍പ്പെട്ട സ്ത്രീകളാണ്. പ്രതി പുറത്തെത്തിയാല്‍ ഈ സ്ത്രീകള്‍ നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ മുന്നോട്ടു വന്നെന്നിരിക്കില്ലെന്നും പൊലീസ് പറയുന്നു.

അതേസമയം ഭര്‍ത്താവ് രാജ് കുന്ദ്ര അശ്ലീല ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായതിനു പിന്നാലെ ബോളിവുഡ് താരം ശില്‍പ ഷെട്ടിയും വിവാദത്തില്‍. വെല്‍നെസ് സെന്ററിന്റെ പേരില്‍ ഉത്തര്‍ പ്രദേശില്‍ തട്ടിപ്പു നടത്തിയതിനു ശില്‍പയ്ക്കും അമ്മ സുനന്ദ ഷെട്ടിക്കുമെതിരെ ലക്‌നൗ പൊലീസ് കേസെടുത്തു.

 



ഇരുവരെയും ചോദ്യം ചെയ്യാന്‍ പൊലീസ് സംഘം ഉടന്‍ മുംബൈയില്‍ എത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഇയോസിസ് വെല്‍നെസ് സെന്റര്‍ എന്ന പേരില്‍ ഫിറ്റ്‌നെസ് ഷോപ്പുകളുടെ ശ!!ൃംഖല ശില്‍പ നടത്തുന്നുണ്ടെന്നാണു പൊലീസ് റിപ്പോര്‍ട്ട്. ശില്‍പ, കമ്പനിയുടെ ചെയര്‍മാനും അമ്മ സുനന്ദ ഡയറക്ടറുമാണ്. വെല്‍നെസ് സെന്റര്‍ തുറക്കുന്നതിനായി 2 പേരുടെ കയ്യില്‍നിന്നു കോടിക്കണക്കിനു രൂപ വാങ്ങിയതിനു ശേഷം വഞ്ചിച്ചു എന്നതാണ് ഇരുവര്‍ക്കും എതിരെയുള്ള കുറ്റം.

തട്ടിപ്പിന് ഇരയായെന്നു കാട്ടി രണ്ടു പരാതികളാണു ലഭിച്ചിരിക്കുന്നത്. ശില്‍പയെയും അമ്മയെയും ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടിസ് പൊലീസ് അയച്ചു. അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ മുംബൈയ്ക്കു പോകുമെന്നു ഡിസിപി സഞ്ജീവ് സുമന്‍ സ്ഥിരീകരിച്ചു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 minute ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (42 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (46 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (53 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

Malayali Vartha Recommends