Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടു ഡോസും എടുത്ത സർട്ടിഫിക്കറ്റുള്ളവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണം ; തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ടൂറിസം മന്ത്രാലയം

12 AUGUST 2021 11:29 AM IST
മലയാളി വാര്‍ത്ത

രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് സന്തോഷവാർത്തയുമായികേന്ദ്ര ടൂറിസം മന്ത്രാലയം. രണ്ടുഡോസും എടുത്ത സർട്ടിഫിക്കറ്റുള്ളവർക്ക്അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്നുള്ള തീരുമാനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നിലവിൽ നെഗറ്റീവ്ആർടിപിസിആർ പരിശോധനാ ഫലം വേണമെന്ന നിബന്ധന പലയിടത്തും ഉണ്ട്. എന്നാൽ ഇങ്ങനെയുള്ളവർക്ക് ആ നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

 

 

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് നേരത്തെ ലോക്സഭയിൽ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അന്തർ സംസ്ഥാന യാത്രാ മാനദണ്ഡത്തിൽ സംസ്ഥാനങ്ങൾ ഏകീകൃത പ്രോട്ടോക്കോൾ പാലിക്കണമെന്നും കേന്ദ്രം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് ആർടിപിസിആർ ഫലം നിർബന്ധമാണ്.


നിലവിൽ ഓരോ സംസ്ഥാനങ്ങൾക്കും അവർക്ക് തോന്നിയ തരത്തിലാണ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്. സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുള്ളവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ കേന്ദ്ര സർക്കാരിനോട്ഇത്തരം നിബന്ധനകൾ ടൂറിസം വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര നിർദേശം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (52 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (1 hour ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (2 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (3 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (5 hours ago)

Malayali Vartha Recommends