ഒളിമ്പിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചില്ല! ചരിത്ര നേട്ടത്തിന് പിന്നാലെ ശ്രീജേഷിന്റെ വീട്ടിലേക്ക് മെഗാ സ്റ്റാർ അഭിനന്ദനവുമായി എത്തി...

കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് വീട്ടില്‍ പി.ആര്‍ ശ്രീജേഷിന് ഇന്ന് അവിസ്മരണീയ ദിനമായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടില്‍ എത്തി അഭിനന്ദനം അറിയിക്കുകയായിരുന്നു.
മമ്മുക്കയോടൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും വീട്ടില്‍ എത്തിയിരുന്നു. മമ്മുക്ക ബൊക്കെ കൊടുക്കുമ്ബോള്‍ ശ്രീജേഷ് പറഞ്ഞത്, “ഒളിമ്ബിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്”. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം അദ്ദേഹവും കൂട്ടരും ഇറങ്ങി.
അതേസമയം, ശ്രീജേഷിന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് കോടി രൂപയാണ് പാരിതോഷികമായി നല്‍കുക. ഒളിമ്ബിക്‌സില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിന് ശേഷം കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീജേഷിന് സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി ശ്രീജേഷിന് സ്ഥാനക്കയറ്റം നല്‍കും. ഒളിമ്ബിക്‌സിലെ ഹോക്കിയില്‍ പങ്കെടുത്ത് വെങ്കലം നേടിയ ശ്രീജേഷിനെ പ്രധാനമന്ത്രി ഉള്‍പ്പെടെ അഭിനന്ദിച്ചിരുന്നു.
ഒളിമ്ബിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ശ്രീജേഷിനെ അവഗണിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
നാല് പതിറ്റാണ്ടിന് ശേഷം ഒളിമ്ബിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറാണ് പി ആര്‍ ശ്രീജേഷ്. ജര്‍മനിയെ 5-4 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. ഗോള്‍പോസ്റ്റിന് കീഴിലെ ശ്രീജേഷിന്റെ മികവ് രാജ്യത്തിന് മെഡല്‍ സമ്മാനിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
https://www.facebook.com/Malayalivartha
























