ആരോഗ്യമന്ത്രി ദയനീയ പരാജയമാണ്: മന്ത്രി പദവിയിൽ കയറിയത് മുതൽ കഷ്ടകാലം തുടങ്ങി: വീണ ജോർജിനെതിരെ പിസി ജോർജ്
ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ്.പുതിയ ആരോഗ്യ മന്ത്രി ദയനീയ പരാജയമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അവർ ആ മന്ത്രിസ്ഥാനത്ത് വന്ന കാലം മുതൽ കഷ്ടകാലം ആണെന്നാണ് പിസി ജോർജ് ആഞ്ഞടിച്ചിരിക്കുന്നത്.സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സീൻ്റെ ഗുണ നിലവാരത്തെക്കുറിച്ച് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഇതിനേക്കാൾ ഫലപ്രദമാണ് ഹോമിയോ എന്നാണ് തൻ്റെ അനുഭവ സാക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.ആയൂർവേദത്തിനും കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്നുണ്ട്.സർക്കാർ എന്തിന് അലോപ്പതി ചികിത്സയെ മാത്രം ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂ ട്യൂബർമാരായ ഇ ബുൾജറ്റിനെതിരായ നടപടി ഉചിതമാണെന്നും പി.സി ജോർജ്ജ് പറഞ്ഞിരുന്നു. ജോസ് കെ.മാണി ഇനിയും പാലായിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തോൽക്കും. റോഷി മന്ത്രിയായതോടെ എല്ലാവരും അദ്ദേഹത്തിൻ്റെ അടുക്കൽ ആവശ്യങ്ങളുമായി ചെല്ലുന്നത്. ഇത് തടയാനുള്ള ഒരു ശ്രമമാണ് കേരള കോൺഗ്രസ് (എം) പാർട്ടിയെ കേഡർ സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടി.
യു ഡി എഫ് പ്രവേശനം എപ്പോൾ വേണമെങ്കിലും ആകാമെന്നും പി.സി ജോർജ്ജ് പറഞ്ഞു. ഈശോയുടെ പേരിട്ടിട്ട് സിനിമയാണെന്ന് പറഞ്ഞ് കച്ചവടവൽക്കരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























