സ്‌ത്രീയോട് വാട്സാപ്പിൽ ചാറ്റ് ചെയ്തു... അദ്ധ്യാപകനെ കയ്യേറ്റം ചെയ്ത് സദാചാരൻമാർ.... പിന്നാലെ ആത്മഹത്യയും...

കേരളത്തിൽ സംഭവിക്കുന്നത് തികച്ചു യാതൊരു വിധ മനസാക്ഷിയും വിവേക ബുദ്ധിയുമില്ലാത്ത കാര്യങ്ങളാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിലൂടെ പലവിധ പ്രശ്നങ്ങളും നഷ്ടങ്ങളുമാണ് പല കുടുംബത്തിനും ഉണ്ടാകുന്നത്. എന്നാലിപ്പോൾ മലപ്പുറത്ത് നിന്നും കേൾക്കുന്ന ഈ വാർത്ത ഏറെ ഹൃദയഭേദകമാണ്.
സുഹൃത്തായ സ്‌ത്രീയോട് വാട്സാപ്പിൽ ചാറ്റ് ചെയ്‌തതിന് ഒരദ്ധ്യാപകന് നേരിടേണ്ടി വന്നത് അതിഭീകരമായ സദാചാര ഗുണ്ടായിസമാണ്. ആ കുടുംബത്തിന് ഉണ്ടായ നാണക്കേടിൽ മനംനൊന്താണ് ആ അദ്ധ്യാപകൻ ഇത്രയും നേരം കഴിച്ചു കൂട്ടിയത്. എന്നാൽ പിന്നീട് സ്വന്തം അമ്മയുടെ കുട്ടികളുടെയും മുന്നിൽ വച്ച് ആക്രമണം നേരിട്ട വിഷമത്തിൽ ജീവൻ അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്‌ത കലാസംവിധായകനും അദ്ധ്യാപകനും സിനിമ-സാംസ്കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യവുമായ മലപ്പുറം വലിയോറ ആശാരിപ്പടിയിൽ സുരേഷ് ചാലിയത്താണ് ഇത്തരത്തിൽ സദാചാര ഗുണ്ടകളുടെ വിളയാട്ടത്തിൽ മനസ്സ് മടുത്ത് (44) ആത്മഹത്യ ചെയ്‌തത്.
ഇന്ന് പുലർച്ചെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് സുരേഷിനെ ഒരു സംഘം ആളുകൾ വാഹനത്തിലെത്തി വീട്ടിൽ വച്ച് ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് പിടിഎ പ്രസിഡന്റിന്റെ വീട്ടിൽ വച്ച് സമാധാന ചർച്ചയ്‌ക്കെന്ന പേരിൽ വലിച്ചിഴച്ച് കൊണ്ടു പോയി ഇവിടെ വച്ചും വീണ്ടും മർദ്ദിച്ചതായാണ് ലഭിക്കുന്ന വിവരം.
ഇതിനെ തുടർന്ന് രണ്ട് ദിവസമായി അദ്ധ്യാപകനായ സുരേഷ് വളരെ വിഷമത്തിലായിരുന്നു. മലപ്പുറം ജില്ലയിലെ സാംസ്‌കാരിക കൂട്ടായ്‌മയായ 'രശ്‌മി'യുടെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. മാത്രമല്ല ഉണ്ണിക്കൃഷ്‌ണൻ ആവള സംവിധാനം ചെയ്‌ത 'ഉടലാഴം' എന്ന ചിത്രത്തിന്റെ കലാസംവിധായകനുമായിരുന്നു.
സ്ഥലത്ത് സജീവ സാന്നിദ്ധ്യമായിരുന്ന സുരേഷ് ചാലിയത്തിന്റെ അപ്രതീക്ഷിത മരണം വിശ്വസിക്കാനാകാതെ അമ്പരപ്പിലാണ് നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും. കഴിഞ്ഞ ദിവസം സദാചാരഗുണ്ടകളായ ഒരു സംഘം സുരേഷിനെ വീട്ടില്‍ കയറി ആക്രമിച്ചതായും ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നുമാണ് ഇപ്പോൾ ബന്ധുക്കള്‍ ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഉടൻ പൊലീസ് അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. സുരേഷിന്‍റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ കാര്യങ്ങൾ വിശദ അന്വേഷണത്തിന് ശേഷമെ പറയാനാവൂവെന്നും പൊലീസ് അറിയിച്ചു. ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചലച്ചിത്ര പ്രവര്‍ത്തകനുമാണ്. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിനു പിന്നാലെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തും. ഇവരുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും.
സൈബർ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരുദിവസം അമ്പതിലധികം കോളുകൾ ഫോണിൽ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരുനമ്പരിൽനിന്നുതന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. ഇവരുടെ എല്ലാം വിവരങ്ങൾ ശേഖരിച്ച്, കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
കോട്ടയം ചങ്ങനാശേരി വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ ഫോൺ നമ്പറാണ് ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ ചിലർ പ്രചരിപ്പിച്ചത്. പൊതുശുചിമുറികളിൽ ഉൾപ്പെടെ നമ്പർ എഴുതിവച്ചതിനെ തുടർന്ന് ഫോണിൽ നിരന്തര ശല്യമാണ് ഇവർ നേരിടുന്നത്. പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും നമ്പർ മാറ്റണം എന്നുള്ള നിർദേശം മാത്രമാണ് ലഭിച്ചത്.
എന്നാൽ വർഷങ്ങളായി വസ്ത്രം തുന്നിനൽകുന്ന ജോലി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നു വീട്ടമ്മ ചോദിക്കുന്നു. ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലു മക്കളുമായി കഴിയുന്ന ഇവരുടെ ഏക ജീവിത മാർഗവും തയ്യൽ മാത്രമാണ്.
സഹികെട്ട് വീട്ടമ്മ സമൂഹ മാധ്യമത്തിൽ കൂടി സാമൂഹിക വിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിഡിയോ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതും പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും.
https://www.facebook.com/Malayalivartha


























