ഭാര്യയോടു ഡോക്ടര്‍ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല! യുവതിയെ പരിശോധിക്കുന്നതിനിടെ ഡോക്ടറെ പിന്നില്‍ നിന്നും ആക്രമിച്ച കേസ്: പത്ത് ദിവസത്തിന് ശേഷം പോലീസിൽ കീഴടങ്ങി പ്രതി

ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ ഡോക്ടര്‍ ജീസണ്‍ ജോണിയെ മര്‍ദ്ദിച്ച കുഞ്ചാട്ടുകര പീടികപ്പറമ്പില്‍ മുഹമ്മദ് കബീറാണ് പത്ത് ദിവസങ്ങള്‍ക്ക് ശേഷം പൊലീസില്‍ കീഴടങ്ങിയിരിക്കുന്നത്.
ഈ മാസം മൂന്നാം തീയതിയാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്‍പില്‍ വച്ച് ഡോക്ടര്‍ക്ക് മര്‍ദ്ദനമേൽക്കുന്നത്. പ്രതിയുടെ ഭാര്യയേയും ഒമ്പത് വയസുള്ള കുട്ടിയേയും ഡോക്ടര്‍ പരിശോധിക്കുന്നതിനിടെയാണ് പിന്നില്‍ നിന്നും ഇയാള്‍ മർദ്ദനം ആരംഭിക്കുന്നത്. കൊവിഡ് പൊസിറ്റീവായ ഇയാളുടെ ഭാര്യ നെഗറ്റീവായ ശേഷമാണ് കുട്ടിയുമായി ആശുപത്രിയില്‍ എത്തിയത്.
കടുത്ത പനിയും വയറുവേദനയും ഉള്ള കുട്ടിയെ പരിശോധിച്ച ശേഷം മാതാവിനെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് മർദ്ദനവും ഏറ്റത്. നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
ഭാര്യയോടു ഡോക്ടര്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് അറിയുന്നു. പൊലീസ് കേസായതോടെ ഡോക്ടര്‍ക്കെതിരെ പ്രതിയുടെ ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha


























