സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല; ബെവ്കോ തീരുമാനം സ്വാതന്ത്ര്യദിനം പ്രമാണിച്ച്

സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം നേരത്തെ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ ഒമ്ബത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകള്‍ക്ക് പുതിയ പ്രവര്‍ത്തന സമയം ബാധകമാണ്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണ് പുതിയ സമയക്രമം. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്.അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഞായര്‍ ലോക്ഡൗണ്‍ നാളെ ഉണ്ടായിരിക്കില്ല. സ്വാതന്ത്ര്യ ദിനം പരിഗണിച്ചാണ് തീരുമാനം.
https://www.facebook.com/Malayalivartha


























