വീട്ടുമുറ്റത്ത് അയ കെട്ടുന്നതിനിടെ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു

വീട്ടുമുറ്റത്ത് അയ കെട്ടുന്നതിനിടെ ദമ്ബതികള്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്. അലൂമിനിയം കമ്ബി ഉപയോഗിച്ച് അയ കെട്ടുന്നതിനിടെ ഇരുവര്‍ക്കും ഇലക്ട്രിക് വയറില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
ഷോക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെയും സുഭദ്രയെയും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് പൊളിഞ്ഞ് കിടക്കുന്നതിനാല്‍ താല്ക്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്ന് പന്ത്രണ്ടരയോടെ വീട്ടമുറ്റത്ത് അയകെട്ടുന്നതിനായി സുരേഷ് ശ്രമം നടത്തുമ്പോഴാണ് അപകടമുണ്ടായത്. കമ്ബിയുടെ ഒരറ്റം മരത്തിലും രണ്ടാമത്തെയറ്റം കഴുക്കോലിലുമാണ് ശ്രമിച്ചത്.
കഴുക്കോലില്‍ കമ്ബി കെട്ടുന്നതിനിടെ ഫ്യൂസ് വയറില്‍ കുടുങ്ങി ഷോക്കേല്‍ക്കുകയായിരുന്നു. സംഭവസമയം വീട്ടില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. ഉച്ചയോടെ വീട്ടിലെത്തിയ മകനാണ് മാതാപിതാക്കള്‍ വീട്ടുമുറ്റത്ത് ഷോക്കേറ്റ് കിടക്കുന്നത് കാണുന്നത്.
മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha


























