2419 മരങ്ങൾ കടത്തി.... കരുവന്നൂരിനെ വെട്ടി നിരത്തി! വനം കൊള്ളയല്ല, ഇത് കാട്ടു കൊള്ള... 144 കോടി....

വയനാട് മുട്ടില്‍ മരംമുറിയില്‍ നടന്നത് വന്‍ വനം കൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നത്. പ്രതികള്‍ വെട്ടിക്കടത്തിയത് സര്‍ക്കാരിന് ഉടമസ്ഥാവകാശമുള്ള ഈട്ടിത്തടികളാണെന്ന് വിവിധ രേഖകള്‍ പരിശോധിച്ച ശേഷം കോടതി അസന്നിഗ്ദമായി പ്രഖ്യാപിച്ചു.
രേഖകള്‍ വിശദമായി പരിശോധിച്ചതിലൂടെ പ്രതികളുടെ കൈകള്‍ ശുദ്ധമല്ല എന്നു വ്യക്തമാകുന്നതായി കോടതി പറഞ്ഞിരുന്നു. ഇനി ഏകദേശം എത്ര രൂപയുടെ കൊള്ളയാണ് നടന്നത് എന്ന് ചിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. എന്നാലിപ്പോൾ ഇതിന് ഒരു നിർണായക വഴിത്തിരിവാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 144 കോടി രൂപയുടെ വനംകൊള്ള നടന്നതായിട്ടാണ് അന്വേഷണ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നത്. മരം വെട്ടിക്കടത്തിയ കേസില്‍ പ്രാഥമിക അന്വേഷണം നടത്തി വനം വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ വളരെ നിർണായകമായി പുറത്തു വന്നിരിക്കുന്നത്.
വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് 2,419 മരമാണ് മുറിച്ച് കടത്തിയത്. 2,248 തേക്കും 121 ഈട്ടിയും വെട്ടി. എറണാകുളം ഇടുക്കി ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരങ്ങള്‍ വെട്ടിയത്. നേര്യമംഗലം റേഞ്ചില്‍ 643 മരങ്ങള്‍ വെട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നത്.
വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് നടന്ന മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒമാരെ ചേര്‍ത്താണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
അതേസമയം, കോടിതിയിൽ എത്തിയപ്പോൾ, തടി മില്‍ ഉടമകളായ പ്രതികള്‍ 10000 ക്യൂബിക് മീറ്റര്‍ ഈട്ടിത്തടി നല്‍കാമെന്ന് കൊച്ചിയിലെ മലബാർ ഇൻഡസ്ട്രീസെന്ന തടിക്കച്ചവടക്കാരുമായി ധാരണയിലെത്തിയിരുന്നു. കോടികള്‍ വിലമതിയ്ക്കുന്ന ഇത്രയുമധികം ഈട്ടിത്തടികള്‍ പ്രതകള്‍ എവിടെനിന്ന് സംഘടിപ്പിയ്ക്കുമെന്നും കോടതി ചോദിച്ചിരുന്നു.
മരംമുറിയ്ക്കലുമായി ബന്ധപ്പെട്ട് 2020 ഒക്‌ടോബര്‍ 24 പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലുള്ള ആശങ്കയും വിധിന്യായത്തില്‍ കോടതി പങ്കുവെയ്ക്കുന്നു. ഭരണപരമായ ഉത്തരവുകള്‍കൊണ്ട് നിയമങ്ങളെ മറി കടക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിയ്ക്കുന്നതിനാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കുന്നില്ല.
മരംവെട്ടുമായി ബന്ധപ്പെട്ട് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിയ്ക്കുന്നതാണ് കോടതി വിധിയിലെ പരമാര്‍ശങ്ങളും. പ്രതികള്‍ തടിവെട്ടുന്നതിനായി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് രേഖകളില്‍ തിരിമറി നടത്തിയെന്ന് വ്യക്തമാണ്. സ്ഥലത്തുപോയി പരിശോധന നടത്തി മഹസര്‍ തയ്യാറാക്കേണ്ട വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായിരിയ്ക്കുന്നത്. വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിനൊത്ത് തുള്ളുകയാണ് ചെയ്തതെന്നും കോടതി കണ്ടെത്തി.
റവന്യൂ ഉദ്യോഗസ്ഥരെ മാത്രമല്ല മാനന്തവാടി മജിസ്‌ട്രേറ്റിനെയും തെറ്റിദ്ധരിപ്പിയ്ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. തടികള്‍ കടത്തിക്കൊണ്ടുപോകാന്‍ റേഞ്ച് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദ്ദേശം നല്‍കുന്നതിനായി സമര്‍പ്പിയ്ക്കപ്പെട്ട രേഖകളും കെട്ടിച്ചമയ്ക്കപ്പെട്ടതാണ്. ഇല്ലാത്ത അധികാരമാണ് ഇവിടെ മജിസ്‌ട്രേറ്റ് പ്രയോഗിച്ചതെന്നും വിധി ന്യായത്തില്‍ പറയുന്നു.
മരം നിലനില്‍ക്കുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോ പട്ടയഭൂമിയിലോ ആണെങ്കിലും വ്യക്തമായ നടപടിക്രമങ്ങള്‍ പാലിയ്ക്കാതെ മരങ്ങള്‍ വെട്ടിയത്, അത് സര്‍ക്കാര്‍ മരങ്ങളായി തന്നെയാണ് നിര്‍വഹിച്ചിയ്ക്കുകയെന്ന് കോടതി പറഞ്ഞു. അത്തരത്തില്‍ പരിഗണിയ്ക്കുമ്പോള്‍ പ്രതികള്‍ വെട്ടിയ ഈട്ടിത്തടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്.
മരംമുറി കേസില്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയുള്ള ഉത്തരവിലാണ് പരാമര്‍ശം. പ്രതികളിലൊരാള്‍ക്ക് നേരത്തെ നല്‍കിയിരുന്ന ഇടക്കാല ജാമ്യം പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കോടതി റദ്ദാക്കുകയും ചെയ്തു.
പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും റിസര്‍വ് വനമല്ല മുറിച്ച് മാറ്റിയതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം.
വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും പ്രതികള്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ റിസര്‍വ്വ് വനം തന്നെയാണ് പ്രതികള്‍ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പട്ടയ ഭൂമിയാണെങ്കിലും സര്ക്കാരിൽ നിക്ഷിപ്തമായ മരങ്ങളാണ് പ്രതികൾ മുറിച്ച് മാറ്റിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
https://www.facebook.com/Malayalivartha


























