ലൈംഗിക തൊഴിലാളിയുടെ നമ്പർ എന്ന് പ്രചരിച്ചതിൽ വിളിച്ചിരുന്നോ? എങ്കിൽ നിങ്ങളും പെട്ടു!

വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വീട്ടമ്മയുടെ വാർത്ത നമ്മൾ ഏവരും കേട്ടതാണ്. ഇവരുടെ മൊബൈൽ നമ്പർ ചില സാമൂഹിക വിരുദ്ധരാണ് തെറ്റായ രീതിയിൽ പ്രചരിപ്പിച്ച് ഇത്തരത്തിൽ നാണക്കേടും അപമാനവും വരുത്തി വച്ചത്.
ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും മറ്റ് പലരും വാട്ട്സ്ആ്പപിലൂടെയും മറ്റും ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പോലീസിൽ പലവട്ടം പരാതി നൽകിയെങ്കിലും ചെറിയ നടപടി പോലുമില്ലാതെ വന്നതോടെ ഇനിയെന്ത് ചെയ്യുമെന്ന് അറിയാതെ ആകെ നെട്ടോട്ടമോടുകയായിരുന്നു. പിന്നീടായിരുന്നു ഈ വിഷയം മാധ്യമങ്ങൽ ഏറ്റെടുത്തത്. ശേഷം ഇത് മുഖ്യമന്ത്രിയുടെ കാതിലുമെത്തി. ഇവിടെ നിന്നാണ് ഇപ്പോൾ ഈ വിഷയത്തിന്റെ ഗതി മാറുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്തു എന്നണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിനു പിന്നാലെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഒരുങ്ങുന്നത്. വീട്ടമ്മയുടെ മൊഴി ഉടൻ തന്നെ പോലീസ് രേഖപ്പെടുത്തും. ഇവരുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും. ഇതോടെ വീട്ടമ്മയെ ശല്യപ്പെടുത്തിയ സകലരേയും പോലീസ് പൊക്കും എന്നത് ഉറപ്പാണ്.
ഇത്തരം സംഭവങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കുകയുണ്ടായിരുന്നു. തയ്യല്‍ ജോലി ചെയ്യുന്ന വാകാനം സ്വദേശിനിയുടെ നമ്പറാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. പോലീസില്‍ പലവട്ടം പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം..
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്....
ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്പര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിന്‍ മേല്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും.
ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചുപൊറുപ്പിക്കാന്‍ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരേ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്വം പൊലീസ് നിറവേറ്റും. എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരുദിവസം അമ്പതിലധികം കോളുകൾ ഫോണിൽ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരു നമ്പരിൽ നിന്നു തന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം.
പോലീസിന്റെ ഭാഗത്തു നിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അവർ തീരുമാനിച്ചത്. ഇതോടെ, ഇവരുടെ എല്ലാം വിവരങ്ങൾ ശേഖരിച്ച്, കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
ഫോണിൽ നിരന്തര ശല്യമാണ് ഇവർ നേരിടുന്നത്. പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും നമ്പർ മാറ്റണം എന്നുള്ള നിർദേശം മാത്രമാണ് ലഭിച്ചത്. എന്നാൽ വർഷങ്ങളായി വസ്ത്രം തുന്നിനൽകുന്ന ജോലി ചെയ്യുന്നതിനാൽ നമ്പർ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്നു വീട്ടമ്മ ചോദിക്കുന്നു.
ഭർത്താവുപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി കഴിയുന്ന ഇവരുടെ ഏക ജീവിത മാർഗവും തയ്യൽ മാത്രമാണ്. ഒൻപതുമാസമായി ഇത് തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സമൂഹമാധ്യമത്തിൽ കൂടി സാമൂഹിക വിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിഡിയോ ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടതും പൊലീസ് കേസ് റജിസ്റ്റർ ചെയ്തതും.
https://www.facebook.com/Malayalivartha


























