കാമുകനൊപ്പം നാടുവിട്ട തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം തമിഴ്‌നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

കാമുകനൊപ്പം നാടുവിട്ട തിരുവനന്തപുരം സ്വദേശിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രഞ്ജിനി (32)യുടെ മൃതദേഹമാണ് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ കാവേരിപ്പട്ടണത്തിനു സമീപത്തു നിന്നും കണ്ടെത്തിയത്.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സൂര്യ എന്ന യുവാവിനൊപ്പം ജീവിക്കാനാണ് രഞ്ജിനി ഭര്‍ത്താവിനേയും ബന്ധുക്കളേയും ഉപേക്ഷിച്ചു തമിഴ്‌നാട്ടിലെത്തിയത്. വിവാഹം കഴിക്കാതെ ഇവിടെ യുവാവിനൊപ്പം ഒരുമിച്ചു കഴിയുകയായിരുന്നു. നാലുമാസത്തോളം കാവേരിപ്പട്ടണത്തുള്ള വസ്ത്രശാലയില്‍ ജോലി ചെയ്തിരുന്നു. ഒരാഴ്ച ഡല്‍ഹിയില്‍ പോയി മടങ്ങിയെത്തിയ രഞ്ജിനി യാത്രയെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതിനെച്ചൊല്ലി സൂര്യയുമായി തര്‍ക്കമുണ്ടായി. ഇന്നലെ മുതല്‍ കാണാതായ രഞ്ജിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്നാണ് കത്തില്‍ പറയുന്നത്. രഞ്ജിനിയുടെ മരണത്തിന് പിന്നാലെ സൂര്യ ഒളിവില്‍ പോയി.
https://www.facebook.com/Malayalivartha


























