എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യദിന ആശംസകള്‍.... ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്ബാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുംആശംസകള്‍ നേര്‍ന്നു. 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരാണ് നാം.ഉദാത്തമായ ജനാധിപത്യമൂല്യങ്ങളിലൂടെ സ്വാതന്ത്ര്യത്തെയും സമത്വത്തെയും നിലനിര്‍ത്തി എല്ലാവര്‍ക്കും കൂടുതല്‍ അന്തസാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്.
വര്‍ധിച്ച പുരോഗതിയും സ്വാശ്രയത്വവും എല്ലാവരെയും ഉള്‍കൊള്ളുന്ന സ്ഥിതിയും കൈവരിക്കാനുള്ള ഭാരതത്തിന്റെ ഉദ്യമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പിച്ചവര്‍ക്കുള്ള ഉചിതമായ ശ്രദ്ധാഞ്ജലി. ഗവര്‍ണര്‍ ആശംസയില്‍ പറഞ്ഞു.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഇന്‍ഡ്യയെ അടയാളപ്പെടുത്തുന്നതിനാവശ്യമായ ചിന്തകളാല്‍ സമ്ബന്നമായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമോചനത്തിന്റേയും സാമ്രാജ്യത്വവിരുദ്ധതയുടേയും തുല്യതയുടേയും ദര്‍ശനങ്ങളാല്‍ സമ്ബന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വര്‍ഗീയവും മനുഷ്യത്വശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക് ഇന്ന് പ്രതിജ്ഞ ചെയ്യാം. സ്വാതന്ത്ര്യമെന്ന വാക്കിനെ അര്‍ത്ഥപൂര്‍ണമാക്കാം. നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്ബന്നവും സമാധാനപൂര്‍ണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വം സ്വാതന്ത്ര്യദിന ആശംസകള്‍.
https://www.facebook.com/Malayalivartha


























