'ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകും'; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് അഡ്വെഞ്ചര്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുമെന്ന പ്രഖ്യാപനം നടത്തി മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അണ്‍ എക്സ്പ്ലോര്‍ഡ് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട് പ്രത്യേകതകള്‍ വ്യക്തമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
എറണാകുളം വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍ സംബന്ധിച്ച് ടൂറിസം മേഖലയിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ചെറായി ടൂറിസം ബീച്ച് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് ഡെവലപ്മെന്റ് ഫോറത്തിന്റെ വെബ് സൈറ്റ് cherai tourism.org ന്റെ ലോഞ്ചിങ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
https://www.facebook.com/Malayalivartha


























