മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യത്തെ കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ മറുപടിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന മുന്‍ ഡിജിപി ലോക് നാഥ ബഹ്‌റയുടെ വെളിപ്പെടുത്തലിനെ നിയമസഭയില്‍ പിണറായി വിജയന്‍ തള്ളിയിരുന്നു. സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യമുണ്ടെന്നു ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. എഴുതിക്കൊടുക്കുന്നത് വായിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ ശരിയെന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha


























