ലൈംഗികത്തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ചു! സ്ത്രീകള്‍ക്കെതിരേ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സാമൂഹികവിരുദ്ധർ, അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലിസ് നിറവേറ്റും:സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടകുമെന്ന് മുഖ്യമന്ത്രി

വീട്ടമ്മയുടെ ഫോണ്‍ നമ്പർ ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി... സാമൂഹികവിരുദ്ധര്‍ ഫോണ്‍ നമ്പർ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സൈ്വര്യ ജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും.
സ്ത്രീകള്‍ക്കെതിരേ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സാമൂഹികവിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലിസ് നിറവേറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























