ഓണത്തിന് കെ.എസ്.ആര്.ടി.സി ആവശ്യാനുസരണം സര്‍വിസ് നടത്തും; കൂടുതല്‍ യാത്രാക്കാരുണ്ടെങ്കില് ദീര്‍ഘദൂര ബസുകള്‍ എന്‍ഡ് ടു എന്‍ഡ് ഫെയര്‍ നിരക്കില്‍ കൂടുതല്‍ സര്‍വിസുകള്‍

യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഓണക്കാലത്ത് കെ.എസ്.ആര്.ടി.സി കൂടുതല്‍ സര്‍വിസ് നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായായിരിക്കും സര്‍വിസുകള്‍.
ആഗസ്റ്റ് 19 മുതല്‍ 23 വരെ തുടര്‍ച്ചയായി അവധി വരുന്നതിനാല്‍ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് എല്ലാ ഡിപ്പോകളില്‍നിന്നും സര്‍വിസ് നടത്തും. ദീര്‍ഘദൂര സര്‍വിസുകളില്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി. 18 ന് യാത്രക്കാരുടെ തിരക്കനുസരിച്ച് മുഴുവന്‍ സര്‍വിസും നടത്തും.
ആഗസ്റ്റ് 15, 22 ദിവസങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ തിരക്കനനുസരിച്ച് ആവശ്യമായ സര്‍വിസ് നടത്തും. കൂടുതല്‍ യാത്രാക്കാരുണ്ടെങ്കില് ദീര്‍ഘദൂര ബസുകള്‍ എന്‍ഡ് ടു എന്‍ഡ് ഫെയര്‍ നിരക്കില്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്തും.
https://www.facebook.com/Malayalivartha


























