തിരുവനന്തപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു

വെഞ്ഞാറമ്മൂട് തേമ്ബാമൂടില് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു. തേമ്ബാമൂട് സ്വദേശി മുരളി (45) യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ മുരളി വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: എഴ് മാസമായി ഭാര്യയുമായി പിണക്കത്തിലായായിരുന്ന മുരളീധരന്‍ ശനിയാഴ്ച ഉച്ചയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത റബര്‍ തോട്ടത്തില്‍ വന്ന് വെടിമരുന്ന് കൈയില്‍ വച്ച് കത്തിച്ച ശേഷം വീട്ടില്‍ ഓടി കയറാന്‍ ശ്രമിച്ചു. വീടിന്‍്റെ മുറ്റത്ത് എത്തും മുമ്ബ് സ്ഫോടനം നടന്നു. മുരളീധരന്‍ തെറിച്ച് വീണ് അപ്പോള്‍ തന്നെ മരിച്ചു. ഭാര്യയ്ക്കും കുട്ടിക്കും പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല.
പാറമടയിലാണ് മുരളീധരന്‍ ജോലി ചെയ്യുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായി. ഭാര്യ: സരിത. മക്കള്‍: വിഷ്‌ണു, വിഘ്‌നേശ്. മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























