കേബിള്‍ ഉപയോഗിച്ച് അയ കെട്ടുന്നതിനിടെ ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു..

വീട്ടിലെ പറമ്പില്‍ കേബിള്‍ ഉപയോഗിച്ച് അയ കെട്ടുന്നതിനിടെ ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു. പഴമ്പാലക്കോട് തോട്ടുമ്പള്ള ഉറവിന്‍ചാല്‍ ചോലയില്‍ പുളിക്കല്‍ വീട്ടില്‍ സുരേഷ് കുമാര്‍ (50), ഭാര്യ സുഭദ്ര(41) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ കെട്ടിയശേഷം മറുഭാഗം വീടിന്റെ കഴുക്കോലില്‍ കെട്ടുന്നതിനിടെ മെയിന്‍ സ്വിച്ചിലേക്കുള്ള ഫ്യൂസില്‍ കേബിള്‍ കുരുങ്ങിയതാകാം വൈദ്യുതി പ്രവഹിക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നു.
സംഭവ സമയം പഴമ്പാലക്കോട് എസ്.എം.എം.എച്ച് എസില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഏക മകന്‍ സുജിത്ത് കടയില്‍ പോയതായിരുന്നു. സുരേഷിന്റെ അമ്മ ജാനകി സമീപത്തെ വീട്ടിലായിരുന്നു.
സുജിത്ത് മടങ്ങിയെത്തിയപ്പോള്‍ മാതാപിതാക്കള്‍ വീണുകിടക്കുന്നതാണ് കണ്ടത്. അമ്മയെ തൊട്ടപ്പോള്‍ നേരിയ ഷോക്കേറ്റെങ്കിലുമുപകടം ഉണ്ടായില്ല. ജാനകിയും ഷോക്കേറ്റ് തെറിച്ചു വീണു.
നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി മരക്കമ്പ് കൊണ്ട് കേബിള്‍ മാറ്റിയ ശേഷം ഇരുവരെയും പഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ സുരേഷ് കുമാര്‍ പഴമ്പാലക്കോട് വായനശാലയ്ക്ക് സമീപം തട്ടുകട നടത്തിയിരുന്നു. ഇപ്പോള്‍ കൂലിപ്പണിക്ക് പോവുകയായിരുന്നു.
പുതിയ വീട് പണിയുന്നതിനാല്‍ സുരേഷും കുടുംബവും താത്ക്കാലിക ഷെഡിലായിരുന്നു താമസം. ഷെഡ്ഡിന്റെ ചുമരിലാണ് മെയിന്‍ സ്വിച്ചും ഫ്യൂസും സ്ഥാപിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha


























