സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇന്ന് രാവിലെ ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.... കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല

സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇന്ന് രാവിലെ ഒന്‍പതിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.
വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. വ്യോമസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം ഉണ്ടാവില്ല.
കൊല്ലത്ത് മന്ത്രി കെ.എന്‍ ബാലഗോപാല്‍, പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ്, ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്‍, കോട്ടയത്ത് മന്ത്രി വി.എന്‍ വാസവന്‍, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരില്‍ മന്ത്രി കെ. രാജന്‍, പാലക്കാട്ട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്മാന്‍, കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍ , വയനാട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കണ്ണൂരില്‍ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തും.
"
https://www.facebook.com/Malayalivartha


























