ചേട്ടനും അനുജനും കൂടി കള്ളനും പോലീസും കളിക്കുന്നതിനിടെ അനുജന്റെ തലയില്‍ കലം കുടുങ്ങി... കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.... ഒടുവില്‍ രക്ഷകരായത് ഫയര്‍ഫോഴ്‌സും പോലീസും....

ചേട്ടനും അനുജനും കൂടി കള്ളനും പോലീസും കളിക്കുന്നതിനിടെ അനുജന്റെ തലയില്‍ കലം കുടുങ്ങി... കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.... ഒടുവില്‍ രക്ഷകരായത് ഫയര്‍ഫോഴ്‌സും പോലീസും....
സഹോദരനൊടൊപ്പം കളിക്കുന്നതിനിടെ തലയില്‍ സ്റ്റീല്‍ കലം കുടുങ്ങിയ പിഞ്ചു ബാലന് രക്ഷകരായി ഫയര്‍ ഫോഴ്സും പോലീസും. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കട്ടക്കുഴി ചേരുത്തോപ്പ് രാകേഷ്-ശ്രീലത ദമ്പതികളുടെ മകന്‍ ഒരു വയസുകാരന്‍ കാശിനാഥനെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
രാവിലെ കള്ളനും പോലീസും കളിക്കുന്നതിനിടെ നാലുവയസുകാരനായ സഹോദരന്‍ തൊപ്പിയായി സ്റ്റീല്‍ കലം കാശിനാഥിന്റെ തലയില്‍ വയ്ക്കുകയായിരുന്നു.
പിന്നീട് കലം തലയില്‍ കുടുങ്ങി കുട്ടി കരഞ്ഞതോടെയാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. കലം പുറത്തെടുക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്ന് ഇക്കാര്യം അമ്പലപ്പുഴ പോലീസില്‍ അറിയിച്ചു. ഉടന്‍ തന്നെ എ.എസ്.ഐ ഷൈല കുമാറും ഡ്രൈവര്‍ മാത്തുക്കുട്ടിയും കുട്ടിയുടെ വീട്ടിലെത്തുകയും വിവരം തകഴി ഫയര്‍ ഫോഴ്സിനെ അറിയിക്കുകയും ചെയ്തു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എസ്. സുരേഷിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് അമ്പലപ്പുഴയിലെത്തിയെങ്കിലും റെയില്‍വേ ക്രോസ് അടച്ചിട്ടിരുന്നതിനാല്‍ ഇവര്‍ക്ക് കുട്ടിയുടെ വീട്ടിലേക്കെത്താനായില്ല.
ഇതോടെ കുട്ടിയെയും മാതാപിതാക്കളുമായി പോലീസ് അമ്പലപ്പുഴ വടക്കേ നടയിലേക്ക് പാഞ്ഞെത്തുകയായിരുന്നു. അവിടെ ഒരു വീട്ടില്‍ വച്ച് അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണു കുട്ടിയുടെ തലയില്‍നിന്ന് കലം പുറത്തെടുത്തത്.
"
https://www.facebook.com/Malayalivartha


























