വിദ്യാര്‍ത്ഥിയുടെ അമ്മയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപണം... സദാചാര ആക്രമണത്തിന് ഇരയായ അധ്യാപകന്‍ ആത്മഹത്യ ചെയ്തു... വീട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയതിന്റെ മനോവിഷമത്തിലായിരുന്നു സുരേഷെന്നും ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നും സുരേഷിന്റെ സുഹൃത്തുക്കള്‍

വിദ്യാര്‍ത്ഥിയുടെ അമ്മയുമായി ചാ്റ്റ് ചെയ്‌തെന്ന് ആരോപണം... സദാചാര ആക്രമണത്തിന് ഇരയായ അധ്യാപകന്‍ ആത്മഹത്യ ചെയ്തു.വേങ്ങര വലിയോറ ആശാരിപ്പടിയിലെ സുരേഷ് ചാലിയത്തിനെ (50) ആണ് ഇന്നലെ രാവിലെ ആറു മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറുക ജി.യു.പി സ്‌കൂളിലെ അദ്ധ്യാപകനും ചിത്രകാരനും സിനിമ ആര്‍ട്ട് ഡയറക്ടറുമാണ് സുരേഷ്. വെള്ളിയാഴ്ച വൈകിട്ട് നാലോടെ സ്ത്രീയുടെ ബന്ധുക്കളും നാട്ടുകാരുമടക്കം ഇരുപതോളം വരുന്ന സംഘം സുരേഷിനെ വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍വച്ച് ആക്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് സുരേഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍.
സുഹൃത്ത് കൂടിയായ സ്ത്രീയുമായി വാട്‌സ്ആപ്പില്‍ വഴിവിട്ട ചാറ്റിംഗ് നടത്തിയെന്നാരോപിച്ച് രണ്ട് വാഹനങ്ങളിലായെത്തിയ സംഘം സുരേഷിനെ മര്‍ദ്ദിക്കുകയും ബലമായി പി.ടി.എ പ്രസിഡന്റിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അവിടെ മദ്ധ്യസ്ഥ ചര്‍ച്ചയ്ക്കിടയിലും മര്‍ദ്ദനമേറ്റു. സുരേഷിന്റെ വീട്ടില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള മഞ്ഞാമാട് സ്വദേശികളാണ് ആക്രമിച്ചത്.
വീട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയതിന്റെ മനോവിഷമത്തിലായിരുന്നു സുരേഷെന്നും ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നും സുരേഷിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ആക്രമണത്തില്‍ തലയ്ക്കും വലത് കൈയ്ക്കും പരിക്കേറ്റിരുന്നു.
സിനിമ-സാംസ്‌കാരിക മേഖലകളില്‍ സജീവമായ സുരേഷ് എസ്.സി.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. നിരവധി വേദികളില്‍ ചിത്രപ്രദര്‍ശനം നടത്തി.
ഉടലാഴം എന്ന സിനിമയ്ക്കും സൂര്യഗന്ധിപ്പാടം എന്ന ഡോക്യുമെന്ററിക്കും കലാസംവിധാനം നിര്‍വ്വഹിച്ചു. മലപ്പുറത്തെ സാംസ്‌കാരിക കൂട്ടായ്മ രശ്മിയുടെ സജീവപ്രവര്‍ത്തകനാണ്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























