കാറിടിച്ച് രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കാറിടിച്ച് രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഒരാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് - തലവൂര്‍ മഞ്ഞക്കാല സ്‌കൂളിനു സമീപം ലക്ഷ്മി നിവാസില്‍ ലാല്‍കുമാറിനെ (34) ആണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തില്‍ പരിക്കേറ്റ ലാല്‍ കുമാര്‍ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നികോട് എസ്.ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലാല്‍കുമാറിനോടെപ്പം കാറിലുണ്ടായിരുന്ന കൂട്ടുപ്രതി റോയ് വാരിയെല്ലുകള്‍ക്ക് സാമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് കുന്നിക്കോട് എസ്.ഐ അറിയിച്ചു. ഇവര്‍ സഞ്ചരിച്ച കാറില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തിരുന്നു.
അപകടത്തില്‍ കണ്ണൂര്‍ പയ്യന്നൂര്‍ ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ (20), കൊല്ലം കേരളപുരം മണ്ഡപം ജംഗ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കോളജ് ഒഫ് എന്‍ജിനിയറിങ്ങിലെ (സി.ഇ.ടി) വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് ചേത്തടിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ അപകടം നടന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മംഗലശേരി മോട്ടോര്‍ കമ്പനിയില്‍ നിന്നും പോലീസ് ശേഖരിച്ചിരുന്നു.
കോളജിലെ വിദ്യാര്‍ത്ഥിസംഘം അഞ്ച് ബൈക്കുകളിലായി വ്യാഴാഴ്ച രാവിലെയാണ് തെന്മലയിലും സമീപപ്രദേശത്തും ഉല്ലാസയാത്രയ്ക്ക് എത്തിയത്. മടക്കയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha


























