സ്ഫോടക വസ്തു പൊട്ടി യുവാവിന് ദാരുണാന്ത്യം.... ശരീരത്തോട് ചേര്‍ത്തുവെച്ച് തീ കൊളുത്തിയശേഷം വീട്ടിലേക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടി.. ഭാര്യയെയും മക്കളെയും അപായപ്പെടുത്തി ജീവനൊടുക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍

സ്ഫോടക വസ്തു പൊട്ടി യുവാവിന് ദാരുണാന്ത്യം.... ശരീരത്തോട് ചേര്‍ത്തുവെച്ച് തീ കൊളുത്തിയശേഷം വീട്ടിലേക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടി.. ഭാര്യയെയും മക്കളെയും അപായപ്പെടുത്തി ജീവനൊടുക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയില്‍ വീട്ടില്‍ മുരളി (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ന് തേമ്പാമൂട് വാലുപാറയിലുള്ള ഭാര്യാ വീട്ടിന് സമീപമായിരുന്നു സംഭവം നടന്നത്.
ശരീരത്തോട് ചേര്‍ത്തുവെച്ച് തീ കൊളുത്തിയശേഷം വീട്ടിലേക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ സ്ഫോടക വസ്തു പൊട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ശരീരം പല കഷണങ്ങളായി ചിന്നിച്ചിതറി. സ്ഫോടന ശബ്ദം രണ്ട് കിലോമീറ്റര്‍ അകലം വരെയെത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവസമയം ഇയാളുടെ രണ്ട് മക്കളും ഭാര്യാ സഹോദരിയുടെ രണ്ട് മക്കളും വൃദ്ധരായ ഭാര്യാ മാതാവും പിതാവും വീട്ടിലുണ്ടായിരുന്നു. തലനാരിഴക്കാണ് ഇവരൊക്കെ രക്ഷപ്പെട്ടത്.
ഭാര്യയെയും മക്കളെയും അപായപ്പെടുത്തി ജീവനൊടുക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതിനായി പണിയെടുത്തിരുന്ന പാറ ക്വാറിയില്‍നിന്ന് സ്ഫോടക വസ്തു കൈക്കലാക്കിയിട്ടുണ്ടാകുമെന്നും കരുതുന്നു.
https://www.facebook.com/Malayalivartha


























