'ആഗസ്റ്റ് 15-നെ ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം....' കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യ ദിന ആഘോഷത്തെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണെന്നും സുധാകരന്‍ പറയുകയുണ്ടായി. കെപിസിസി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആഗസ്റ്റ് 15-നെ ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവര്‍ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചു. കോണ്‍ഗ്രസ് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്ബോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആചരിക്കുകയാണ്. സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്ബില്‍ കുമ്ബിട്ട് പറയുന്നതിന് തുല്യമാണ് ഇത്'- എന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























