പുത്തൻതോപ്പിൽ കഞ്ചാവ് മാഫിയാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി ഗുണ്ടാ സംഘം വീട് ആക്രമിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഗുണ്ടാ സംഘം വീട് ആക്രമിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തിരുവനന്തപുരം പുത്തൻതോപ്പിലാണ് സംഭവം. പുത്തൻതോപ്പ് അണക്കപ്പിള്ള റോഡിന് സമീപമുള്ള വീട്ടിലെത്തിയ ഗുണ്ടാസംഘം ആയുധങ്ങളുമായി വീടിനുള്ളിൽ പ്രവേശിച്ച് യുവാവിനെ കടത്തികൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
യുവാവിനെ ബലമായി പിടിച്ചിറക്കികൊണ്ടുപോകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവാവിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ സമയോചിതമായി ഇടപെട്ടതിനെ തുടർന്ന് സംഘം ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
കഞ്ചാവ് മാഫിയാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും, പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























