Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

'കൊടുംകുറ്റവാളികളെ നേരിടുന്ന ലാഘവത്തോടെ പാവങ്ങളുടെ നെഞ്ചില്‍ ചവിട്ടിയുള്ള ഈ കൃത്യ നിര്‍വ്വഹണം ഇനിയെങ്കിലും പക്വതയോടെ കൈകാര്യം ചെയ്യുക. ഹൃദയഭേദകമായ ആ സ്ത്രീയുടെ നിലവിളിക്കു പോലും ഏമാന്മാരുടെ കാര്യക്ഷമതയെ തകര്‍ക്കാന്‍ കഴിയാതെ പോയതും ചിന്തനീയം. അവരാരും കൊടും കുറ്റവാളികളോ, ഭീകരരോ ഒന്നുമല്ല, ജീവിക്കാന്‍, വിശപ്പടക്കാന്‍ പൊരിവെയിലത്തു കച്ചവടം ചെയ്യുന്നവരാണ്.....' ഡോ. അനുജ ജോസഫ് കുറിക്കുന്നു

15 AUGUST 2021 10:30 AM IST
മലയാളി വാര്‍ത്ത

വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ ഉദ്യോഗസ്ഥര്‍ മീന്‍ പാത്രം തട്ടിത്തെറിപ്പിച്ചത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജയുടെ പ്രതികരണം.

ഡോ. അനുജ ജോസഫിന്റെ കുറിപ്പ് ഇങ്ങനെ,

ഒരു നേരത്തെ പട്ടിണിയെങ്കിലും മാറി കിട്ടുമല്ലോ എന്നു കരുതി പൊരിവെയിലത്തും മറ്റും മീന്‍ കച്ചവടം നടത്തുന്നവരുടെ വയറ്റത്തടിച്ചുള്ള ഈ നിയമനിര്‍വ്വഹണം കുറച്ചു കഷ്ടം തന്നാണെ. ആറ്റിങ്ങല്‍ നഗര സഭാധികൃതരുടെ കാര്യപ്രാപ്തി ചര്‍ച്ച ചെയ്യപ്പെടേണമെന്നതില്‍ ഒരു സംശയവും വേണ്ട, അത്തരത്തില്‍ ആണ് മീന്‍ നിറച്ച പാത്രം ഉള്‍പ്പെടെ നിരത്തിലേക്ക് അവര്‍ വലിച്ചെറിഞ്ഞത്. വഴിയോരകച്ചവടം ഒഴിപ്പിക്കലിന്റെ ഭാഗമായിട്ടാണ് മേല്‍പ്പറഞ്ഞ സംഭവം അരങ്ങേറിയത്.

എത്ര പറഞ്ഞാലും അനുസരിക്കില്ല, പിന്നെ ഞങ്ങള്‍ എന്താ ചെയ്യുക എന്നുള്ള ഡയലോഗ് വേണ്ട സാറന്മാരെ, വിശപ്പിന്റെ കത്തുന്ന വിളി ആലോചിച്ചു ആ പാവം സ്ത്രീയ്ക്കു വേറെ നിവര്‍ത്തി ഉണ്ടായികാണില്ല അതാവാം സത്യം. ഒരു പക്ഷെ അരപ്പട്ടിണിയും മുഴു പട്ടിണിയുമായി കഴിയുന്ന അവരുടെ വീട്ടിലെ അന്നത്തിനുള്ള വകയാണ് 'അധികൃതര്‍' ആ വലിച്ചെറിഞ്ഞത്. ഹൃദയഭേദകമായ ആ സ്ത്രീയുടെ നിലവിളിക്കു പോലും ഏമാന്മാരുടെ കാര്യക്ഷമതയെ തകര്‍ക്കാന്‍ കഴിയാതെ പോയതും ചിന്തനീയം.

മുന്‍പൊരിക്കല്‍ എവിടെയോ വായിച്ചത് ഓര്‍മ വരുന്നു,വീട് ഒഴിപ്പിക്കലിന്റെ ഭാഗമായി കടന്നു ചെന്ന ഒരു പോലീസുഉദ്യോഗസ്ഥന്‍ ആ വീട്ടുകാരെ സ്വന്തം റിസ്‌കില്‍ മറ്റൊരു വാടക വീടെടുത്തു അങ്ങോടേക്കു മാറ്റുകയും തുടര്‍ന്നു അദ്ദേഹത്തിന്റെ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുകയുണ്ടായി. മേല്‍പ്പറഞ്ഞത് മറ്റെവിടെയും അല്ല,കേരളത്തില്‍ നടന്ന സംഭവം ആണെന്നതോര്‍ത്തു അന്നു സന്തോഷവും തോന്നിയിരുന്നു. ഏതു നിയമം നടപ്പിലാക്കാന്‍ നോക്കുമ്പോഴും മനുഷ്യത്വം ഒരല്പമെങ്കിലും ബാക്കി വയ്ക്കുക.

കൊടുംകുറ്റവാളികളെ നേരിടുന്ന ലാഘവത്തോടെ പാവങ്ങളുടെ നെഞ്ചില്‍ ചവിട്ടിയുള്ള ഈ കൃത്യ നിര്‍വ്വഹണം ഇനിയെങ്കിലും പക്വതയോടെ കൈകാര്യം ചെയ്യുക. സിനിമ സ്‌റ്റൈല്‍ മീന്‍ കുട്ട വലിച്ചെറിയല്‍ ഇല്ലാതെയും നിയമം നടപ്പിലാക്കാന്‍ സാധിക്കും. അവരാരും കൊടും കുറ്റവാളികളോ, ഭീകരരോ ഒന്നുമല്ല, ജീവിക്കാന്‍, വിശപ്പടക്കാന്‍ പൊരിവെയിലത്തു കച്ചവടം ചെയ്യുന്നവരാണ്. വലിച്ചെറിയുന്നത് അവരുടെ അന്നമാണെന്ന് അധികാരികള്‍ ഓര്‍ക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (10 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (26 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (29 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (48 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (3 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends