മരിക്കുന്നതിന് മുൻപ് അഞ്ചു ബാക്കിവച്ച ആ തെളിവ്... മുറിയിലെ ചിത്രങ്ങൾ! വീട്ടുകാർ ഒളിപ്പിക്കുന്നത്?

ജീവിതം ഒന്നേ ഒള്ളു.അത് തിരഞ്ഞെടുക്കാനുള്ള അവകാശം പൂർണ്ണമായും പെൺകുട്ടികൾക്ക് നൽകുക.ഒരുപാട് സ്വപ്നങ്ങളുമായി ഭർതൃ വീട്ടിലേക്ക് കാലെടുത്തു വെക്കുന്ന പെൺകുട്ടികൾ ഒടുവിൽ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് വേദനയാണ്.ഇപ്പോൾ തന്നെ കേരളത്തിൽ എത്ര എത്ര വാർത്തകൾ നമ്മുടെ കണ്ണ് നനയിച്ചു.ഉത്രയും,പ്രിയങ്കയും ,ആതിരയും വിസ്മയയും, ഒക്കെ മലയാളികൾ മറക്കാതെ പേരുകളാണ്.ഈ അടുത്തിടയ്ക്ക് ആലപ്പുഴയിൽ കായംകുളത്തുനിന്നും നമ്മൾ ഒരു പെൺകുട്ടിയുടെ മരണ വാർത്ത കൂടി കേട്ടു.നൂറനാട് സ്വതേശി അഞ്ചു ഭർതൃവീട്ടിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
എന്നാൽ എന്തുകൊണ്ട് ഈ വാർത്ത വലിയ പ്രാധാന്യം നേടിയില്ല എന്നത് വ്യക്തമല്ല.ചിലപ്പോൾ ഇത്തരം സംഭവങ്ങൾ വാർത്തകളിൽ തന്നെ ഒതുങ്ങി പോകാറാണ് പതിവ് എന്നുള്ളത് കൊണ്ടാകാം. ആത്മഹത്യയെന്ന് എല്ലാവരും വിധിയെഴുതുമ്പോളും അഞ്ജുവിന്റെ കുടുംബം ഉറപ്പിച്ചു പറഞ്ഞു അത് കൊലപാതകമാണെന്ന്.ഭതൃ സഹോദരന്റെ ശല്യം ആ കുട്ടിക്ക് നിരന്തരം ഉണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ അഞ്ജുവിന്റെ ഭർതൃ വീട്ടിൽ പോയപ്പോൾ അവരുടെ പ്രതികരണം മറിച്ചായിരുന്നു.ഭർതൃ സഹോദരൻ മുകേഷ് കഞ്ചാവടിക്കുമെന്നും പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്നുമുള്ള ആരോപണം അവർ നിഷേധിച്ചു.
ഭാര്യ അഞ്ജുവിനെ മുത്തേ എന്നാണ് വിളിച്ചിരുന്നത്.അവളും തിരിച്ച് അനനെ തന്നെ ആണ് വിളിച്ചിരുന്നത്.ഒരുപാട് സ്നേഹിച്ചിരുന്നു എന്നാണ് ഭർത്താവിന്റെ പ്രതികരണം.അപ്പോൾ ഒരു പ്രശ്നവും ഇല്ലാതെ ഒരു കുട്ടി തുങ്ങി മരിച്ചു എന്ന് വിശ്വസിക്കണോ?
ഇനി മറ്റൊരു ശ്രദ്ധയിൽ പെട്ട കാര്യം എന്തെന്നാൽ മരിക്കുന്നതിന്റെ അന്ന് അഞ്ചു തന്റെ കിടപ്പുമുറിയിലെ ഭിത്തിയിൽ ചിത്രങ്ങൾ വരയ്‌ക്കുകയും.ഉമേഷ് അഞ്ചു എന്ന് വളരെ മനോഹരമായ് വരച്ച് പെയിന്റ് അടിക്കുകയും ചെയ്തു .എന്നിട് ഉച്ചയോടെ ആ കുട്ടി തൂങ്ങി മരിച്ചു എന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്.അതിനിടയിൽ ആ വീട്ടിൽ ഒരു വഴക്കോ വാക്ക് തർക്കമോ ഒന്നും ഉണ്ടായിട്ടില്ല എന്നും പറയുന്നു.ഇത് വിശ്വസനീയമാണോ..
ഇവിടെ മരിച്ച പെണ്കുട്ടിയുടെ വീട്ടുകാർ പോലും എന്തൊക്കെയോ മറച്ചു വെക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു.സ്വന്തം മകൾ ആത്മഹത്യ ചെയ്തതല്ലന്ന് പറയുമ്പോഴും പലതും മറച്ചു വെക്കുകയാണ് അവരും ചെയ്യുന്നത്.ആത്മഹത്യ ആയാലും കൊലപാതകം ആയാലും ഇത്ര ചെറുപ്രായത്തിലേ ആ കുട്ടിക്ക് ലോകത്തോട് വിട പറയേണ്ടി വന്നു.പെണ്മക്കളുള്ള മാത്രപിതാക്കളോട് ഒരു ചോദ്യം .പെൺകുട്ടികൾ നിങ്ങൾക്ക് ഇത്രയും ഭാരമാണോ .അല്ല 18 അകാൻ കാത്തിരിക്കുന്ന പോലെ നിങ്ങൾ അവരെ പക്വത എത്തുന്നതിന് മുൻപ് കെട്ടിച്ചു വിടാൻ ധിറുതി കാട്ടുന്നത് കൊണ്ടാണ് ചോദിക്കുന്നത്.മകൾക്ക് ഒരു ജോലി കിട്ടിയിട്ട് അവൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായിട്ട് അവളെ വിവാഹം കഴിച്ച അയക്കാൻ നിങ്ങൾ തീരുമാനം എടുക്കാത്തത് എന്തുകൊണ്ടാണ് .അതോ വേഗം തലയിലെ ഭാര്യം ഇറക്കി വെക്കാൻ വേണ്ടി വല്ലവനും പിടിച്ച് കൊടുക്കുകയാണോ.അങ്ങനെ അവളുടെ ജീവിതം നശിപ്പിക്കുകയാണോ.കുറ്റക്കാർ നിങ്ങൾ തന്നെ.മകളെ അറക്കാൻ വിട്ടു നൽകിയിട്ട് വാ വിട്ട് കരഞ്ഞിട്ട് എന്ത് കാര്യം.
https://www.facebook.com/Malayalivartha


























