ഇടുക്കിയില്‍ മക്കളെ ഭയന്ന് വീട് വിട്ടിറങ്ങി ഒരു അച്ഛനും അമ്മയും; മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ പൊലീസിന് നിർദ്ദേശം നൽകി കോടതി

മക്കളുടെ ആക്രമണം ഭയന്ന് കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും. ഇടുക്കി കരുണാപുരത്താണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകന്‍ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും മക്കളോടൊപ്പമുള്ള ജീവിതം ഒഴിവാക്കി വീടു വിട്ടിറങ്ങിയത്.
പെന്‍ഷന്‍ തുക മിച്ചം പിടിച്ച പൈസ കൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. ശുചിമുറിയില്ല. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അവിടെ നിന്നിറങ്ങി.
ഇതിനു പുറമെ തമിഴ്നാട് വനത്തിലെ വന്യ ജീവികളുടെ ഭീഷണിയും. ഈ നരക യാതനയ്ക്കിടെയാണ് മദ്യലഹരിയിലെത്തിയ മകന്‍ ബിനു അമ്മയുടെ കൈ തല്ലിയൊടിച്ചത്. ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിച്ചു. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് മകന്‍റെ ഭീഷണി. മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിനു കോടതി നിര്‍ദേശം നല്‍കി. ഇത് നടപ്പാക്കാന്‍ ഇളയ മകന്‍ ബിജുവിനെ തേടി പോലീസ് നടക്കുകയാണിപ്പോള്‍.
https://www.facebook.com/Malayalivartha


























