കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തെ മായ്ക്കാനാവില്ലെന്ന് ബിജെപിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെ.മുരളീധരന്‍

കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തെ മായ്ക്കാനാവില്ലെന്ന് ബിജെപിയെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി. ചെങ്കൊടിക്ക് താഴെ ദേശീയപതാകയ്ക്ക് സ്ഥാനം നല്‍കിയവരും പതാക തലകീഴായി ഉയര്‍ത്തിയവരുമാണ് രാജ്യസ്‌നേഹം പ്രസംഗിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കെ.മുരളീധരന്‍ സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷം കഴിഞ്ഞിട്ടും ദേശീയ പതാക ഉയര്‍ത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ പഠിച്ചിട്ടില്ലെന്ന് വിമര്‍ശിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായും ചരിത്രവുമായും ബിജെപിക്കും സിപിഎമ്മിനും ബന്ധമില്ലെന്നും കെ.മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇരുപാര്‍ട്ടികളെയും വിമര്‍ശിച്ചു.കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തിനെ മായ്ക്കാന്‍ ആവില്ലെന്നും അദ്ദേഹം പറയുന്നു.
കെ.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
വൈവിധ്യങ്ങളുടെ നാടാണ് നമ്മുടെ ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം ഇന്ന് 75 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒരുപാട് ധീര രക്തസാക്ഷികളുടെ ജീവന്‍ ബലിയര്‍പ്പിച്ചതിന്റെ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.ഇന്ന് വളര്‍ന്നുവരുന്ന ഫാഷിസത്തില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും നമുക്ക് രാജ്യത്തെ സംരക്ഷിക്കേണ്ടതുണ്ട്.അതിന്റെ പ്രതിജ്ഞയാണ് ഇന്ന് ഓരോ ഭാരതീയനും ഏറ്റെടുക്കേണ്ടത്.ജനാധിപത്യവും മതേതരത്വവുമാണ് നമ്മുടെ മുഖമുദ്ര. അതിനെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുത്.
#കപട ദേശീയത ആരൊക്കെ ചമഞ്ഞാലും കോണ്‍ഗ്രസിന്റെ ചരിത്രത്തിനെ മായ്ക്കാന്‍ ആവില്ല. അത് ഈ രാജ്യത്തിന്റെ ചരിത്രമാണ്.കേരളത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും യഥാര്‍ത്ഥ മുഖം ഇന്ന് പുറത്തു വന്നു.ബി.ജെ.പി ഓഫീസില്‍ പതാക തലകീഴായി ആണ് ഉയര്‍ത്തിയത്.അഗഏ സെന്ററില്‍ ചെങ്കൊടിക്കു താഴെയാണ് ദേശീയപതാകയുടെ സ്ഥാനം.ഇവരാണ് രാജ്യസ്‌നേഹം പ്രസംഗിക്കുന്നത്.സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷം കഴിഞ്ഞിട്ടും ദേശീയ പതാക ഉയര്‍ത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ പഠിച്ചില്ല.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും,രാജ്യത്തിന്റെ ചരിത്രവുമായും ബിജെപിക്കും സിപിഎമ്മിനും ഒരു ബന്ധവുമില്ല.രാജ്യത്തിന്റെ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും, സംരക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞുവീണു രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവ് അര്‍പ്പിക്കുന്നു. എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.
https://www.facebook.com/Malayalivartha


























