ദേശീയ പതാകയെ അപമാനിച്ചതിന് കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു; മൂന്നു വര്‍ഷം വരെ തടവോ, പിഴയോ ലഭിച്ചേക്കാം

ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. ദേശീയ ബിംബങ്ങളെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ (പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്‌ട്) 2എല്‍ വകുപ്പു പ്രകാരമാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.
മൂന്നു വര്‍ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. സിപിഐ എം പാളയം ഏരിയാ കമ്മിറ്റിയംഗം ആര്‍ പ്രദീപ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചന്‍ എന്നിവരാണ് പരാതി നല്‍കിയത്.
സ്വാതന്ത്ര്യദിനത്തിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തവെയാണ് വിവാദ സംഭവം. സുരേന്ദ്രൻ പതാക ആദ്യം ഉയർത്തിയത് തല തിരിഞ്ഞായിരുന്നു. അതിനിടയിൽ പ്രവർത്തകർ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു.
അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയർത്തി. പതാക ഉയർത്തിയപ്പോൽ കയർ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം.
https://www.facebook.com/Malayalivartha


























