സംസ്ഥാനം വാക്‌സിന്‍ ചലഞ്ചിലൂടെ സമാഹരിച്ചത് 817 കോടി രൂപയെന്ന് ധനമന്ത്രി

വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലെക്ക് 817 കോടി രൂപ ലഭിച്ചതായി ധനമന്ത്രി. നിയമസഭയില്‍ കെ ജെ മാക്‌സി എം എല്‍ എ ചോദിച്ച ചോദ്യത്തിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 29.29 കോടിരൂപയുടെ വാക്‌സിന്‍ കമ്ബനികളില്‍ നിന്ന് നേരിട്ട് വാങ്ങിയതായി മന്ത്രി പറഞ്ഞു. ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം ദുരിതാശ്വാസ നിധിയില്‍ 817.50 കോടിരൂപയാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha


























