അട്ടപ്പാടിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെട്ടു

അട്ടപ്പാടിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. പരപ്പന്‍തറ സ്വദേശി നാഗന്‍ ആണ് കൊല്ലപ്പെട്ടത്. നാഗന്റെ സഹോദരി ഭര്‍ത്താവ് വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് എറിയുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തെ ചൊല്ലി സഹോദരിയുടെ ഭര്‍ത്താവുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇരുവരും തമ്മില്‍ ശക്തമായ വാക്കേറ്റമുണ്ടാവുകയും പ്രകോപിതനായ സഹോദരിയുടെ ഭര്‍ത്താവ് നാഗന് നേരെ കല്ലെടുത്ത് എറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























