തിരക്കിയപ്പോൾ കൈമലർത്തുന്നോ? ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച! തലസ്ഥാനത്ത് യുവതിക്ക് രണ്ട് ഡോസും ഒന്നിച്ചു കുത്തി....

കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ഗുരുതര വീവ്ചയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യാതൊരുവിധ മുൻകരുതലും ശ്രദ്ധയുമില്ലാതെ തികച്ചും അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഈ കൊടും കാര്യസ്ഥത. ഇതിനെതിരെ ഇപ്പോൾ അതിശക്തമായ പ്രതിഷേധം തന്നെയാണ് ജനങ്ങൾ ഉന്നയിക്കുന്നത്.
തലസ്ഥാനത്ത് ഒരു യുവതിക്ക് രണ്ടു ഡോസ് കൊവിഡ് വാക്സിനും ഒരുമിച്ച് കുത്തിവച്ചതായിട്ടാണ് ഇപ്പോൾ പരാതി ഉന്നയിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മണിയറയിലാണ് സംഭവം. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് അന്തിയൂർക്കോണം സ്വദേശിനിയായ യുവതിക്ക് രണ്ടു പ്രാവശ്യം വാക്സീൻ നൽകിയത്. അസ്വസ്ഥത അനുഭവപ്പെട്ട യുവതി നിരീക്ഷണത്തിലാണ്.
ആദ്യ ഡോസ് വാക്സിൻ എടുക്കാൻ എത്തിയ യുവതിക്ക് രണ്ട് ഡോഡും ഒരുമിച്ച് കുത്തിവച്ചെന്നാണ് കുടുംബാംഗങ്ങൾ ഈയവസരത്തിൽ ആരോപിക്കുന്നത്. എന്നാൽ വാക്സിൻ എടുത്തതാണോ എന്ന് യുവതിയോട് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് പറഞ്ഞ ശേഷമാണ് കുത്തിവയ്‌പ്പെടുത്തതെന്നുമാണ് ജീവനക്കാർ പറയുന്നത്. സംഭവത്തെ കുറിച്ച് അധികൃതർ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
25 കാരിക്കാണ് വാക്സിൻ രണ്ടു ഡോസും ഒന്നിച്ച് കുത്തിവച്ചത്. യുവതി ഇപ്പോൾ ജനറൽ ആശുപ്രതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അതേസമയം, രണ്ട് ഡോസ് കുത്തിവയ്പെടുത്തത് രണ്ടു നഴ്സുമാരാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ വിശദീകരിച്ചു. രണ്ടാമത്തെ ഡോസ് എടുക്കും മുൻപ് ചോദിച്ചപ്പോൾ കുത്തിവയ്പെടുത്തില്ലെന്നാണ് യുവതി പറഞ്ഞത്. സൂപ്രണ്ടിന്റെ വാദം നിഷേധിച്ച യുവതിയുടെ അമ്മ, നഴ്സിന് പിഴവു പറ്റിയതാണെന്നും പറഞ്ഞു.
ഇതുകൂടാതെ സമാന രീതിയിൽ മറ്റൊരു സംഭവവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. രണ്ടാം ഡോസിന് ചെന്നപ്പോൾ 2 ഡോസ് വാക്സീൻ വീട്ടമ്മയ്ക്ക് നൽകിയ സംഭവവും ഉണ്ടായിരുന്നു.
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 2–ാം ഡോസ് കോവിഡ് പ്രതിരോധ വാക്സീൻ എടുക്കാൻ എത്തിയ വീട്ടമ്മയ്ക്കാണ് 2 ഡോസ് വാക്സീൻ നൽകിയത്. വടയാർ കോരപ്പുഞ്ചയിൽ സരള തങ്കപ്പൻ ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ പോയത്.
ആദ്യം ഒരു ഡോസ് എടുത്തു. കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചശേഷം സാരി നേരെ ഇടുന്നതിനിടെ വീണ്ടും നഴ്സ് കുത്തുകയായിരുന്നു എന്ന് സരള പറഞ്ഞു. ആദ്യം ഒന്നു കുത്തിവച്ചതാണെന്നു സരള പറയുമ്പോഴാണ് നഴ്സിന് അബദ്ധം മനസ്സിലായത്. സരള പിന്നീട് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
‘ആദ്യം സരളയ്ക്ക് കുത്തിവയ്പ് എടുത്ത ശേഷം ആശുപത്രിയിൽ ഡെത്ത് സർട്ടിഫിക്കറ്റിനു വന്ന ആൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ നഴ്സ് പോയി. മടങ്ങി എത്തിയപ്പോൾ, കസേരയിൽ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് രണ്ടാമതും കുത്തിവയ്പ് എടുത്തത്’ എന്നാണ് നഴ്സിന്റെ വിശദീകരണം എന്ന് മെഡിക്കൽ ഓഫീസർ ഡോ. ബിജു പറഞ്ഞു.
https://www.facebook.com/Malayalivartha


























