ദേശീയഗാനം തെറ്റിച്ച്! ദേശീയപതാക ഉയർത്തിയതിലും പിഴവ്.... സിപിഐയും സിപിഎമ്മും കണക്ക് തന്നെ.... ഇന്നലെ പൊട്ടിമുളച്ച് ദേശസ്നേഹം...

പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഉയർന്ന് വന്ന ദേശസ്നേഹത്തിന്റെ പലതരം വാർത്തകൾ ട്രോളുകളായും മറ്റും രാവിലെ മുതൽ മുതൽ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കോ അതിലെ നേതാക്കൾക്കോ ദേശീയത എന്നത് ഉച്ഛരിക്കാൻ പോലും അർഹത ഇല്ല എന്ന തന്നെയാണ് സോഷ്യൽ മീഡിയയിലടക്കം ജനങ്ങൾ പ്രതികരിക്കുന്നത്.
ദേശീയപതാക ഉയര്‍ത്തുന്നതിലും ദേശീയഗാനം ആലപിക്കുന്നതിലും വിവിധ പാർട്ടികൾക്കു സംഭവിച്ച അബദ്ധങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട നടപടികളിലും നൽകേണ്ട ആദരവിലും വീഴ്ച സംഭവിച്ചതാണു കാരണം.
ഇക്കൂട്ടത്തിൽ സിപിഎം, സിപിഐ, ബിജെപി പാർട്ടികളുടെ ആഘോഷങ്ങളും ഉൾപ്പെടുന്നുണ്ട്. ദേശീയപതാക ഉയര്‍ത്തിയതില്‍ ബിജെപിക്ക് പറ്റിയത് വൻ അബദ്ധമാണ്. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആദ്യം പതാക ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. അബദ്ധം മനസ്സിലായ ഉടന്‍ അത് തിരുത്തുകയും ചെയ്തു.
എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സിപിഐ ദേശീയ ഗാനം തെറ്റിച്ച് പാടുന്ന വീഡിയോയും പുറത്തു വന്നു.
ഇതിൽ പരിഹാസവുമായി ടി. സിദ്ദിഖ് എംഎൽഎയും രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ ഇടത് പാർട്ടികൾക്കും ബിജെപിയും സംഭവിച്ച അബദ്ധത്തെ ട്രോളിക്കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തലതിരിച്ച് പതാക ഉയർത്താൻ തുടങ്ങിയതും സിപിഐ സംസ്ഥാന സെക്രട്ടറി ദേശീയ ഗാനത്തിന്റെ വരിയിലെ വാക്കുകൾ തെറ്റിച്ച് ചൊല്ലിയതും സിപിഎം സ്വന്തം പതാക ഉയർത്തികെട്ടി ദേശീയപതാക അതിന് താഴെ കെട്ടിയെന്നുമാണ് ടി. സിദ്ദിഖ് ഫേസ്‌ബുക്കിലൂടെ പരിഹസിക്കുന്നത്. ശീലമില്ലാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ഇങ്ങനെയൊക്കെയല്ലേ ഉണ്ടാകൂവെന്നും ടി. സിദ്ദിഖ് പരിഹസിക്കുന്നുണ്ട്.
ഇതുകൂടാതെ, സിപിഎമ്മിനെതിരെ വിമർശനവുമായി കെ.സുധാകരനും രംഗത്തെത്തിയിരുന്നു. എഴുപത്തി അഞ്ച് വർഷം കഴിഞ്ഞപ്പോൾ ആദ്യ സ്വാതന്ത്ര്യദിനം ആഘോഷിച്ച സി.പി.എമ്മിന്റെ സല്‍ബുദ്ധി സ്വാഗതാർഹമാണെങ്കിലും ഇത്രയും കാലം ചെയ്തത് തെറ്റാണെന്ന് ഏറ്റുപറയാനുള്ള നട്ടെല്ലുണ്ടാകണമെന്ന് കെ.പി.സി.സി അധ്യക്ഷക്ഷൻ കെ.സുധാകരൻ. കെ.പി.സി.സി ആസ്ഥാനത്ത് സ്വതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തവരാണ് കമ്യൂണിസ്റ്റുകാർ. ഗാന്ധിജിയെയും അഹിംസയെയും അവർ തിരസ്‌കരിച്ചു. കോൺഗ്രസിന്റെ രാക്ഷ്ട്രീയ ലക്ഷ്യത്തെ അവർ പരസ്യമായി അധിക്ഷേപിച്ചെന്നും സുധാകരൻ പറഞ്ഞു.
എഴുപത്തി അഞ്ച് വർഷം കാത്തിരുന്നിട്ടും കോൺഗ്രസിന്റെ ലക്ഷ്യത്തെ തകർക്കാൻ കഴിയാതെ, മാറ്റത്തിന് വിധേയമായി കമ്യൂണിസ്റ്റുകാർ സ്വന്തം പാർട്ടി ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയ വിവേകത്തെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്. ആദ്യം തലതിരിച്ച് പതാക ഉയര്‍ത്തുകയായിരുന്നു. പിന്നീട് ശരിയായ വിധത്തില്‍ ഉയർത്തി.
ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് ലഭിച്ച പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha


























