ഇനി താലിബാൻ യുഗം... ഗനി സ്ഥാനം ഒഴിഞ്ഞു! അബ്ദുൽ ഗനി ബരാദർ അടുത്ത പ്രസിഡന്റ്... ആശങ്കയിൽ ജനങ്ങൾ

അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂൾ കൂടി കീഴടക്കിയതോടെ അഫ്ഗാനിലെ അഷ്റഫ് ഘാനിയുടെ സർക്കാർ താലിബാന് മുന്നിൽ കീഴടങ്ങി എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കാബൂളില്‍ ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അത് വന്‍ ആള്‍നാശത്തിന് കാരണമാകുമെന്നതിനാലാണ് യുദ്ധം ഒഴിവാക്കി അഷ്‌റഫ് ഘാനി സ്ഥാനം രാജിവെച്ചത്.
അഫ്ഗാനിസ്ഥാനില്‍ ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു ഇടക്കാല താലിബാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ താലിബാന്‍ സേനയും അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു അഷ്‌റഫ് ഘാനി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ഇതോടെ താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് ലഭിക്കുന്ന സൂചന.
പിൻവാങ്ങാൻ താലിബാൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഘാനി ഉടൻ രാജിവയ്ക്കുമെന്നും ചുമതല ഇടക്കാല സർക്കാരിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. റഷ്യയാണ് ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഇതോടെ, അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയിരിക്കുകയാണ്. ഇതോടെ, മിക്കയിടത്തും ഏറ്റുമുട്ടലിന് നിൽക്കാതെ അഫ്ഗാൻ സൈന്യം പിന്മാറുകയാണ്. അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വ്യക്തമാക്കി. അതേസമയം അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാനുള്ള ശ്രമത്തിലാണ് റഷ്യ.
നേരത്തേ കാബൂളിൽ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ പിൻവലിക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രത്യേക വിമാനങ്ങളിൽ തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും ബ്രിട്ടനും. കാബൂൾ വിമാനത്താവളം ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
മറ്റെല്ലാ നഗരങ്ങളും അനായാസം കീഴടക്കിയ താലിബാന്‍ ഒടുവില്‍ കാബൂള്‍ നഗരവും വളഞ്ഞു. അതോടെ അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സക്വാല്‍ താലിബാനുമായി യുദ്ധത്തിനില്ലെന്നും സമാധാനപരമായി അധികാരം കൈമാറുമെന്നും അറിയിക്കുകയായിരുന്നു. അതിനാല്‍ താലിബാന്‍ കാബൂളില്‍ ആക്രമണം നടത്തിയില്ല.
എല്ലാ താലിബാന്‍ പോരാളികളോടും കാബൂളിലേക്കുള്ള വീഥികളില്‍ നിലയുറപ്പിക്കാനും സമാധാനപരമായ അധികാരക്കൈമാറ്റം ഉണ്ടാകുന്നതുവരെ കാത്തിരിക്കാനും നിര്‍ദേശം നല്‍കിയതായി താലിബാന്‍ വക്താവ് സബിഹുള്ള പറഞ്ഞു.
രക്തച്ചൊരിച്ചിലിന് പകരം സമാധാനപരമായ അധികാരക്കൈമാറ്റം വേണമെന്ന് യുഎസും താലിബാനോട് നിര്‍ദേശിച്ചിരുന്നു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ താലിബാന്‍ അക്രമത്തിന്‍റെ പാത ഒഴിവാക്കി.
കാബൂളിന് തൊട്ടടുത്ത തന്ത്ര പ്രധാന നഗരമായ ജലാലാബാദിന്റെ നിയന്ത്രണവും ഭീകരർ ഇന്ന് പിടിച്ചെടുത്തിരുന്നു. ഇവിടെ ഗവർണർ താലിബാന് കീഴടങ്ങിയതിനാൽ ഏറ്റുമുട്ടാൻ തയ്യാറാകാതെ സൈന്യം പിൻവാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സൈനിക വാഹനങ്ങളും ആയുധങ്ങളും താലിബാൻ കൈക്കലാക്കുകയും ചെയ്തു.
താലിബാൻ രാജ്യം പൂർണമായും കൈപ്പിടിയിലാകുമെന്ന് വ്യക്തമായതോടെ നയതന്ത്ര പ്രതിനിധികളെയും മറ്റും ഒഴിപ്പിക്കാനുളള ശ്രമങ്ങൾ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ തുടരുകയാണ്. ഇതിനായി വിമാനത്താവളത്തിന്റെ നിയന്ത്രണം നിലനിറുത്തുന്നതിനായി കൂടുതൽ അമേരിക്കൻ സൈനികർ കാബൂളിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം ബ്രിട്ടീഷ് അംബാസഡർ രാജ്യം വിടുമെന്നാണ് റിപ്പോർട്ട്.
അഫ്ഗാൻ സൈന്യം പലയിടത്തുനിന്നും കൂട്ടത്തോടെ ഓടിപ്പോവുകയാണ്. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കൂടി ഇരച്ചെത്തിയതോടെ വലിയ ദുരന്തത്തിന്‍റെ വക്കിലാണ് കാബൂൾ.
https://www.facebook.com/Malayalivartha


























