ആഞ്ഞടിച്ച് ശിവന്‍കുട്ടി... ദേശീയതയെ പറ്റി വാതോരാതെ സംസാരിക്കുന്ന കെ. സുരേന്ദ്രനും വി. മുരളീധരനും സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പണി കിട്ടി; സുരേന്ദ്രന്‍ പതാക തലതിരിച്ച് ഉയര്‍ത്തി കേസില്‍ പെട്ടു; ദേശീയ ഗാനം മൊബൈലില്‍ നോക്കി പാടുന്ന വി മുരളീധരന് ട്രോള്‍ പെരുമഴ

ദേശീയതയെ പറ്റി വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ നേതാക്കള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ പണി കിട്ടിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമാണ് പെട്ടു പോയത്.
ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസുമായി. ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തില്‍ അനാദരവ് കാണിച്ചതിന്റെ പേരിലാണ് നടപടി. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആര്‍. പ്രദീപിന്റെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ചടങ്ങില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ബി.ജെ.പി കാര്യാലയത്തില്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയര്‍ത്തുകയായിരുന്നു.
അതേസമയം മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന ആലപിച്ച് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. അറ്റന്‍ഷനില്‍ നിന്ന് ദേശീയഗാനം ആലപിക്കേണ്ടതിന് പകരമാണ് മൊബൈല്‍ ഫോണില്‍ നോക്കി ജനഗണമന പാടി മന്ത്രി വിവാദത്തിലായത്. സാധാരണ കുട്ടികള്‍ക്ക് പോലും ദേശീയ ഗാനം കാണാതായറിയവേയാണ് ഈ ഗതി.
ദേശീയ പതാക തലതിരിച്ചുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വെട്ടിലായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയും വിവാദത്തിലായത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പതാക ആദ്യം ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. അതിനിടയില്‍ പ്രവര്‍ത്തകര്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു.
സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് വിമര്‍ശിച്ചു. ഇതിനെതിരെ മറുപടിനല്‍കി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്. ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നാം തീര്‍ച്ചയായും ഓര്‍ക്കേണ്ട ചിലതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവര്‍ ആണ്. അവര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയതയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സി.പി.എമ്മിനും ബോദ്ധ്യമായതായി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ ദേശീയപതാക ഉയര്‍ത്താന്‍ എത്തിയില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ അവരും പങ്കാളികളാവും. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സി.പി.എം വന്ദേമാതരം ചൊല്ലാനും തുടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.
"
https://www.facebook.com/Malayalivartha


























