വീണ്ടും ചലനമുണ്ടാക്കി... തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മുങ്ങിയ ശോഭ സുരേന്ദ്രന്‍ വീണ്ടും കാബൂള്‍ വിഷയത്തില്‍ പൊങ്ങി; താലിബാനെ തളളിപ്പറയാന്‍ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണം; അവര്‍ക്ക് കൈയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നു

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കാണാനേയില്ലായിരുന്നു. സുരേന്ദ്രനെ ഇടയ്ക്ക് രാജി വയ്പ്പിക്കാന്‍ നോക്കിയെങ്കിലും അതും നടന്നില്ല. ഇപ്പോഴിതാ കാബൂള്‍ വിഷയത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്.
താലിബാനെ തളളിപ്പറയാന്‍ കേരളത്തിലെ മുസ്ലിം മത പണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസം. താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നതായും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയതായ വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്ന് കഴിഞ്ഞു. കാബൂള്‍ താലിബാന്‍ വളഞ്ഞതിനു പിന്നാലെ, സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ സത്താര്‍ മിര്‍സാക്‌വാല്‍ വ്യക്തമാക്കി. അതേസമയം അഫ്?ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടിയന്തര യു.എന്‍ രക്ഷാസമിതി യോഗം വിളിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. റഷ്യയാണ് ഈ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
തലസ്ഥാനമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കാബൂള്‍ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് സൂചന. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കാബൂള്‍ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത് താലിബാന്‍. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക നീക്കം ചെയ്തു, പകരം താലിബാന്റെ കൊടി നാട്ടി. കാബൂള്‍ കൊട്ടാരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അല്‍ ജസീറ പുറത്ത് വിട്ടു. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും എന്നാണ് താലിബാന്റെ പ്രഖ്യാപനം. പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, എച്ച്‌സിഎന്‍ആര്‍ ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ് ഇ ഇസ്ലാമി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമതി രൂപീകരിച്ചിട്ടുണ്ട്. ഹാമിദ് കര്‍സായി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്
രാജ്യം വിട്ട് പ്രസിഡന്റ് അഷ്‌റഫ് ഗനി താജിക്കിസ്ഥാനില്‍ അഭയം തേടിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് താന്‍ രാജ്യം വിട്ടതെന്നാണ് ഗനിയുടെ വിശദീകരണം. നഗരത്തില്‍ കടക്കില്ലെന്നും ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും ആദ്യം പറഞ്ഞ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























