കസ്റ്റഡിയിലുള്ള ബീഹാര്‍ സ്വദേശികളായ സോനുകുമാറും മനീഷ്‌കുമാര്‍ വര്‍മയും കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതോടെ കണ്ണൂരിലെ മാനസയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പോലീസ് ....

കണ്ണൂരിലെ മാനസയുടെ കൊലപാതകക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത രാഖില്‍ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ബീഹാര്‍ സ്വദേശികളായ സോനുകുമാറും മനീഷ്‌കുമാര്‍ വര്‍മയും കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതോടെയാണിത്.
കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞു. തോക്കു നല്‍കിയത് പ്രതികള്‍ സമ്മതിക്കുകയും ചെയ്തു.
ഇനി ലഭിക്കേണ്ടത് കേരളത്തിലേക്കുള്ള തോക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാത്രമാണ്. കേരളത്തിലേക്ക് കൂടുതല്‍ തോക്കുകള്‍ അയച്ചിട്ടില്ല എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍.
ഹൈദരാബാദിലേക്ക് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച തോക്കിന്റെ റിപ്പോര്‍ട്ട് ഈ ആഴ്ച ലഭിക്കും. രാഖിലിന്റേതല്ലാതെ മറ്റാരുടെയെങ്കിലും വിരലടയാളം ഇതില്‍ പതിഞ്ഞിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
പ്രതികളും രാഖിലും മറ്റു രണ്ടുപേരുമായി ബീഹാറിലൂടെ കാറില്‍ സഞ്ചരിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ഗര്‍ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനാണ് ലക്ഷ്യം.
"
https://www.facebook.com/Malayalivartha


























