ബാക്കിയെല്ലാം പിന്നാലെ... സുധാകരനും വിടി സതീശനും കൂടി കളി തുടങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും ഔട്ട്; ഡിസിസി അധ്യക്ഷരുടെ പട്ടികയില്‍ സുധീരനു പരാതി, തൃപ്തനെന്ന് മുരളി; തര്‍ക്കം മുറുകുന്നു

സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വിഎം സുധീരന്റേയും പ്രതാപം അവസാനിക്കുകയാണ്. എല്ലാവരേയും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കൂടി ഒതുക്കുകയാണ്.
സംസ്ഥാനത്തെ പതിനാല് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും പുതിയ അദ്ധ്യക്ഷന്മാരെ രണ്ട് ദിവസത്തിനകം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ഇതില്‍ 12 ജില്ലകളിലേക്കും ഒറ്റപ്പേര് മാത്രമടങ്ങിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ,മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും മടങ്ങിയത്.
സംസ്ഥാനത്ത് കൂടിയാലോചനകള്‍ നടത്തിയിട്ടാണ് സാദ്ധ്യതാപാനലുമായി ഡല്‍ഹിയിലേക്ക് പോയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വാദം. തങ്ങളെ അവഗണിച്ചെന്ന പരാതിയുമായി നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സാന്ത്വനിപ്പിക്കാനുള്ള ശ്രമം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തിയേക്കും. എന്നാല്‍, സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച പട്ടികയില്‍ മാറ്റത്തിന് സാദ്ധ്യത കുറവാണ്. പട്ടിക പ്രഖ്യാപനം രണ്ട് ദിവസത്തേക്ക് നീട്ടിവച്ചത് നേതാക്കളെ അനുനയിപ്പിക്കാനാണെന്ന് സൂചനയുണ്ട്.
ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിന് പട്ടിക കൈമാറുന്നതിന് തൊട്ടുമുമ്പ് കെ. സുധാകരന്‍ ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പൊട്ടിത്തെറിച്ചതും ചര്‍ച്ചയാണ്. താല്പര്യമുള്ള പേരുകള്‍ നല്‍കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടപ്പോള്‍, എല്ലാം തീരുമാനിച്ചിട്ട് പേര് ചോദിക്കുന്നതെന്തിനെന്ന് മുല്ലപ്പള്ളി തിരിച്ചു ചോദിച്ചു. ഒന്നര വര്‍ഷം തന്നെ മുള്‍മുനയില്‍ നിറുത്തി ജംബോക്കമ്മിറ്റി അടിച്ചേല്പിച്ചതില്‍ സുധാകരനും പങ്കില്ലേയെന്നൊക്കെ ചോദിച്ച് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചെന്നാണ് വിവരം.
ഡി.സി.സി പ്രസിഡന്റുമാരുടെ സാദ്ധ്യതാപട്ടിക തയാറാക്കും മുമ്പ് ഉത്തരവാദപ്പെട്ട ആരും തന്നോട് സംസാരിച്ചില്ലെന്ന പരാതിയുമായി മുതിര്‍ന്ന നേതാവ് വി.എം. സുധീരനും ഫേസ്ബുക് പോസ്റ്റിട്ടു. രാഷ്ട്രീയകാര്യസമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ നിന്ന് താനടക്കമുള്ള മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരില്‍ പലരെയും ഒഴിവാക്കിയെന്നും ആരോപിച്ചു. ഇതോടെ, ഇന്നലെ ഉച്ച കഴിഞ്ഞ് കെ. സുധാകരന്‍ സുധീരനെ വീട്ടില്‍ സന്ദര്‍ശിച്ചു. പഴയ നേതൃത്വം ഗ്രൂപ്പുതാല്പര്യം മാത്രം നോക്കിയതിനാലാണ് പുതിയ നേതൃത്വത്തെ പിന്തുണച്ചതെന്നും, ഇവരും കൂടിയാലോചനയില്ലാതെ നീങ്ങുന്നത് ശരിയാവില്ലെന്നും സുധീരന്‍ പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ചും വിശ്വാസത്തിലെടുത്തും മുന്നോട്ട് പോകുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.
ഡല്‍ഹിയില്‍ ആദ്യം ഉമ്മന്‍ ചാണ്ടിയും കെ. സുധാകരനുമടക്കമിരുന്ന് നടത്തിയ ചര്‍ച്ചയില്‍, തിരുവനന്തപുരത്തെത്തി വീണ്ടും ചര്‍ച്ചയാവാമെന്നാണ് ധാരണയുണ്ടാക്കിയതെന്ന് എ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നു. പ്രതിപക്ഷനേതാവും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഡല്‍ഹിയിലെത്തിയതോടെ ഇത് മാറിമറിഞ്ഞു. ഇവിടെ വന്ന് ഒന്നുകൂടി ചര്‍ച്ച ചെയ്‌തേ അന്തിമപാനലുണ്ടാക്കൂവെന്ന ധാരണ അട്ടിമറിച്ചെന്ന് ഐ ഗ്രൂപ്പും പറയുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിയും രമേശും നേതൃത്വത്തിലുണ്ടായിരുന്നപ്പോള്‍ അവരോട് മാത്രം ആലോചിച്ചല്ലേ തീരുമാനങ്ങളെടുത്തതെന്നാണ് പുതിയ നേതൃത്വത്തിന്റെ ചോദ്യം. ഈ ന്യായവാദത്തോടാണ് ഹൈക്കമാന്‍ഡിനും യോജിപ്പ്.
അതേസമയം കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പരസ്യമായി ഉന്നയിച്ച വി.എം സുധീരനെ അനുനയിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അദ്ദേഹത്തിന്രെ വീട്ടിലെത്തി ചര്‍ച്ച നടത്തി. ഡി.സി.സി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്താത്തതിലെ എതിര്‍പ്പ് സുധീരന്‍ കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചു.
ചര്‍ച്ചകളില്‍ ഉള്‍പ്പെടെ ഒഴിവാക്കി തന്റെ അഭിപ്രായങ്ങള്‍ കേട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുനഃസംഘടനയെന്ന് സുധാകരന്‍ മറുപടി നല്‍കി.ഡി.സി.സി അദ്ധ്യക്ഷന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷ്ട്രീയകാര്യ സമിതി മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്മാരെ ഉള്‍പ്പെടുത്താതെ കൂടിയെന്നുമായിരുന്നു സുധീരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
"
https://www.facebook.com/Malayalivartha


























