ഇന്ന് നിറപുത്തരി.... ശബരിമല നട തുറന്നു.... കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക

ഓണാഘോഷ നാളുകളിലെ പൂജകള്‍ നടത്തുന്നതിനായി ശബരിമല നട തുറന്നു. ഇന്നാണ് നിറപുത്തരി. നിറപുത്തരിക്കും ചിങ്ങമാസ പൂജകള്‍ക്കുമായാണ് നട തുറക്കുന്നത്.
ഇതിനായി ശബരിമല നട തുറക്കുകയും ദീപം തെളിയിക്കുകയും ചെയ്തു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാണ് ദീപം തെളിയിച്ചത്.
ഇന്ന് മുതല്‍ 23 വരെയാണ് ഭക്തര്‍ക്ക് ഇവിടേയ്ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഇത്തവണ ശബരിമലയില്‍ തന്നെ കൃഷി ചെയ്ത നെല്‍കറ്റകള്‍ ആണ് നിറപുത്തരി പൂജകള്‍ക്കായി ഉപയോഗിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ സദ്യയും നല്‍കും.
https://www.facebook.com/Malayalivartha