പുതിയ തലത്തിലേക്ക്... മാനസ വധക്കേസില്‍ ബീഹാര്‍ സ്വദേശികളായ പ്രതികളുടെ തെളിവെടുപ്പു പൂര്‍ത്തിയായി; കൂടുതല്‍പേരെ ചോദ്യംചെയ്യാന്‍ നീക്കം; വീണ്ടും ബീഹാറില്‍ പോകാനൊരുങ്ങി കോതമംഗലം പോലീസ്; കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന് സൂചന

കോതമംഗലത്ത് ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി.വി. മാനസയെ വെടിവച്ചു കൊന്ന് രാഹില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ബീഹാര്‍ സ്വദേശികളായ പ്രതികളുടെ തെളിവെടുപ്പു പൂര്‍ത്തിയായി.
തങ്ങള്‍ തന്നെയാണു പിസ്റ്റല്‍ നല്‍കിയതെന്നു പ്രതികള്‍ സമ്മതിച്ചു. തോക്കിനും പരിശീലനത്തിനുമായി 35,000 രൂപ വാങ്ങി. തങ്ങള്‍ കൈമാറിയ തോക്ക് തന്നെയാണ് ആക്രമണത്തിനുപയോഗിച്ചതെന്നും തെളിവെടുപ്പില്‍ പ്രതികള്‍ സമ്മതിച്ചു.
മാനസയോട് രാഹിലിനു പകയുണ്ടാക്കാന്‍ മറ്റാരുടെയെങ്കിലും ഇടപെടല്‍ കാരണമായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. ഇവരുമായി ഉറ്റ സൗഹൃദം പുലര്‍ത്തുന്ന ചിലരെ വീണ്ടും ചോദ്യം ചെയ്യും.
ആവശ്യമെങ്കില്‍ വീണ്ടും ബീഹാറില്‍ പോകുമെന്നും കോതമംഗലം പോലീസ് അറിയിച്ചു. തോക്കു വാങ്ങാനും കൃത്യത്തിനു പ്രേരണയ്ക്കും ചിലര്‍ രാഹിലിനെ സഹായിച്ചതായി സംശയമുണ്ട്. രാഹിലിന്റെ അടുത്ത സുഹൃത്തുക്കളെ വിശദമായി ചോദ്യംചെയ്യും. രണ്ടുപേര്‍ക്കു പുറമേ കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്നാണു സൂചന.
മാനസയുടെയും രാഹിലിന്റെയും മരണത്തോടെ ദുര്‍ബലമായെന്നു കരുതിയ കേസന്വേഷണമാണു ബിഹാര്‍ സ്വദേശികളുടെ അറസേ്റ്റാടെ വഴിത്തിരിവിലെത്തിയത്.
കേരളത്തിലേക്കു കള്ളത്തോക്കു കടത്തുന്ന സംഘവുമായി ബന്ധമുള്ള സോനുകുമാറിന്റെ മൊബൈല്‍ ഫോണില്‍നിന്ന് മലയാളികളുടേതെന്നു കരുതുന്ന നമ്പറുകള്‍ പോലീസിനു ലഭിച്ചെങ്കിലും ആ വഴിക്കുള്ള അന്വേഷണം ഉടന്‍ ഉണ്ടാകില്ല. മാനസ വധക്കേസിന്റെ അന്വേഷണം പൂര്‍ത്തിയായശേഷമേ അത്തരം കാര്യങ്ങളിലേക്കു കടക്കാന്‍ ഉദ്ദേശ്യമുള്ളൂവെന്നു പോലീസ് പറഞ്ഞു.
അതേസമയം കോതമംഗലം നെല്ലിക്കുഴിയിലെ ബി.ഡി.എസ്. വിദ്യാര്‍ഥിനി കണ്ണൂരിലെ മാനസയുടെ കൊലപാതകക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങുകയാണ് പോലീസ്.
കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത രാഖില്‍ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ബിഹാര്‍ സ്വദേശികളായ സോനുകുമാറും മനീഷ്‌കുമാര്‍ വര്‍മയും കൂടുതല്‍ കാര്യങ്ങള്‍ പറയാത്തതോടെയാണിത്. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഏതാണ്ട് എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞു. തോക്കു നല്‍കിയത് പ്രതികള്‍ സമ്മതിക്കുകയും ചെയ്തു. ഇനി ലഭിക്കേണ്ടത് കേരളത്തിലേക്കുള്ള തോക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാത്രമാണ്.
കേരളത്തിലേക്ക് കൂടുതല്‍ തോക്കുകള്‍ അയച്ചിട്ടില്ല എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. പ്രതികളും രാഖിലും മറ്റു രണ്ടുപേരുമായി ബീഹാറിലൂടെ കാറില്‍ സഞ്ചരിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ഗര്‍ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനാണ് ലക്ഷ്യം.
ഹൈദരാബാദിലേക്ക് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച തോക്കിന്റെ റിപ്പോര്‍ട്ട് ഈ ആഴ്ച ലഭിക്കും. രാഖിലിന്റേതല്ലാതെ മറ്റാരുടെയെങ്കിലും വിരലടയാളം ഇതില്‍ പതിഞ്ഞിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
മാനസയുടെ കൊലപാതകത്തില്‍ പ്രതി രഖിലിന്റെ സുഹൃത്ത് ആദിത്യനും കുരുക്കായി. രഖിലുമായി നടത്തിയ ബിഹാര്‍ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
നിലവില്‍ പിടിയിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ഇവരുടെ സാന്നിധ്യത്തിലായിരിക്കും ആദിത്യനെ ചോദ്യം ചെയ്യുക. രഖിലുമൊത്ത് ആദിത്യന്‍ ബീഹാര്‍ യാത്ര നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രഖിലിന് തോക്ക് സംഘടിപ്പിച്ച് നല്‍കി, പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. രഖില്‍ പ്രതികള്‍ക്കൊപ്പം സഞ്ചരിച്ചതായും വ്യക്തമായി.
"
https://www.facebook.com/Malayalivartha


























